ADVERTISEMENT

തിരുവനന്തപുരം ∙ വിദേശത്തുനിന്നെത്തുന്ന എല്ലാവർക്കും വിമാനത്താവളത്തിലെ കോവിഡ് ആർടി പിസിആർ പരിശോധന സൗജന്യമാക്കി.  സ്വകാര്യ മൊബൈൽ ലാബുകളാണു പരിശോധന നടത്തുന്നത്. ഫലം 24 മണിക്കൂറിനകം ലഭ്യമാക്കുമെന്നു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

ഒരു പരിശോധനയ്ക്കു 448 രൂപ നിരക്കിൽ 3 മാസത്തേക്കാണു കരാർ. ഈ തുക കമ്പനിക്കു സർക്കാർ നൽകും. ഈ കമ്പനിയുടെ മൊബൈൽ ലാബുകൾ പുറത്തും പ്രവർത്തിക്കും. ഇവിടെ പരിശോധിക്കുന്നവർ 448 രൂപ സ്വന്തം നിലയിൽ നൽകണം. നിലവിൽ ആർടി പിസിആർ പരിശോധനയ്ക്ക് 1700 രൂപയാണു സ്വകാര്യ ലാബുകളിൽ ഈടാക്കുന്നത്.

വിദേശത്തെ പരിശോധനയ്ക്കു ശേഷം നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർ കേരളത്തിലെ വിമാനത്താവളങ്ങളിൽ വീണ്ടും പണം നൽകി പരിശോധന ന‌ടത്തണമായിരുന്നു. ഇതിനെതിരെ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണു പരിശോധന സൗജന്യമാക്കിയത്.

Content Highlights: Free RT-PCR tests for foreign travellers in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com