ADVERTISEMENT

കേരളത്തിൽ തുടർഭരണം എന്നത് ഇന്ത്യൻ ഇടതുപക്ഷത്തിന് അനിവാര്യമാണെന്നാണു സിപിഎമ്മിന്റെ കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങൾ വിലയിരുത്തുന്നത്. ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടപ്പെട്ട ഇടതുപക്ഷം പിടിച്ചുനിൽക്കുന്നതു കേരളത്തിൽ മാത്രമായതിനാൽ തോൽവി ഒഴിവാക്കാൻ എല്ലാ ശ്രമങ്ങളും അവർ നടത്തും.

ലക്ഷണശാസ്ത്രത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥകൾ‌ സമാപിച്ച അന്നുതന്നെ തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതു മുന്നണിക്ക് ആവേശം പകരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം പ്രവർത്തനങ്ങൾക്ക് ഇടവേള നൽകാൻ സിപിഎമ്മും സിപിഐയും സമ്മതിച്ചിരുന്നില്ല. അതിൽ കണ്ട കുറവുകൾ നികത്തി സംഘടനാ ശരീരം അവർ കൂടുതൽ ശക്തമാക്കി. സംസ്ഥാനതല ശിൽപശാല തൊട്ടു താഴെത്തട്ടിൽ വരെ യോഗങ്ങൾ വിളിച്ചു തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളെല്ലാം വേഗത്തിലാക്കി. 

വികസന മുന്നേറ്റ ജാഥ രാഷ്ട്രീയമായി വലിയ ചലനങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും പ്രാദേശികമായി ഇടത് ഐക്യവും സംഘടനാ കെട്ടുറപ്പും ശക്തമാക്കി എന്നാണു വിലയിരുത്തൽ.

ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ തോൽവി ഏൽപിച്ച ക്ഷീണം നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലൂടെയും പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പു വിജയം വഴിയും മായ്ച്ചു കളയാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണു മുന്നണി. കേന്ദ്ര അന്വേഷണ ഏജൻസികൾ സർക്കാരിനെ വിറപ്പിച്ചപ്പോഴും തദ്ദേശ തിരഞ്ഞെടുപ്പിൽ കൈവരിച്ച വിജയം തുടർഭരണ പ്രതീക്ഷകൾ ശക്തമാക്കി. എന്നാൽ ആ ഫലത്തിനു ശേഷം രാഷ്ട്രീയമായി മെച്ചമൊന്നും സംഭവിച്ചില്ലെന്നു മാത്രമല്ല, തിരിച്ചടികൾ ഉണ്ടാകുകയും ചെയ്തു. ശബരിമല തൊട്ട് ആഴക്കടൽ മത്സ്യബന്ധന കരാർ വരെയുള്ള കാര്യങ്ങളിൽ പിന്നോട്ടിറങ്ങാൻ നിർബന്ധിതമായ ഘട്ടത്തിലാണു തിരഞ്ഞെടുപ്പു പ്രഖ്യാപനം.

11 കക്ഷികളുള്ള മുന്നണി എന്ന നിലയിൽ എൽഡിഎഫിന്റെ ഇടതു സ്വഭാവംതന്നെ മാറ്റിവച്ചും വിട്ടുവീഴ്ചകൾ ചെയ്തും ജയിക്കാനുള്ള മാർഗം നോക്കുകയാണ് സിപിഎം. 

Content Highlights: Kerala assembly election: LDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com