ADVERTISEMENT

തിരുവനന്തപുരം ∙ സീറ്റ് വിഭജനവും സ്ഥാനാർഥിനിർണയവും വേഗത്തിലാക്കാൻ മുന്നണികൾ. യുഡിഎഫ് നേതൃയോഗം മാർച്ച് 3നു ചേർന്നു സീറ്റ് വിഭജനം പൂർ‌ത്തിയാക്കും. മാർച്ച് 5ന് സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകൾക്കായി കോൺഗ്രസ് നേതൃത്വം ഡൽഹിക്കു തിരിക്കും. മുസ്‍ലിം ലീഗും 3നു ശേഷം ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. പുതുമുഖ നിരയെ ഇറക്കാനാണു കോൺഗ്രസ് ആലോചിക്കുന്നത്.

എൽഡിഎഫ് ആദ്യ റൗണ്ട് ചർച്ച പൂർത്തിയാക്കി. രണ്ടാം റൗണ്ട് ഉടൻ ആരംഭിക്കും. എൽഡിഎഫ് യോഗത്തിന്റെ തീയതി ഇന്നു തീരുമാനിച്ചേക്കും. സിപിഎം ജില്ലകളിൽനിന്നു സ്ഥാനാർഥിത്വം സംബന്ധിച്ച നിർദേശങ്ങൾ വാങ്ങുകയാണ്. സിപിഐയും ഈ പ്രക്രിയയിലേക്ക് ഉടൻ കടക്കും. സീറ്റ് വിഭജനം ഔപചാരികമായി പൂർത്തിയാക്കാത്തതാണ് ഇക്കാര്യത്തിലെ കടമ്പ. മാർച്ച് അഞ്ചോടെ സ്ഥാനാർഥികളെ ഇറക്കാനാണ് ഇടതുമുന്നണിയും ആലോചിക്കുന്നത്.

ബിജെപി ഉടൻ ഉഭയകക്ഷി ചർച്ച ആരംഭിക്കും. എൻഡിഎയിൽ ഭൂരിഭാഗം സീറ്റുകളിലും ബിജെപിയാകും മത്സരിക്കുക. 

3 മുന്നണികളും അപ്രതീക്ഷിത സ്ഥാനാർഥികളെ ഇറക്കും എന്ന സൂചന ശക്തം. മുന്നണികളുടെ പ്രകടനപത്രികകളും ഉടൻ പുറത്തിറങ്ങും.

Content Highlights: Kerala assembly election: Seat sharing talks 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com