ADVERTISEMENT

കൊച്ചി ∙ സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ സുരക്ഷാ പ്രശ്നം ഓർമിപ്പിച്ച് ധനമന്ത്രാലയത്തിനു കസ്റ്റംസ് വീണ്ടും കത്തെഴുതി. ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട 2 േകസുകൾ ഉൾപ്പെടെ നിർണായകമായ കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിനു 2 ആഴ്ചയായി ഒരു പൊലീസുകാരൻ പോലും കാവലില്ലാത്ത സ്ഥിതിയാണ്. 

ജനുവരി 31ന് ഔദ്യോഗികമായി സിആർപിഎഫ് സുരക്ഷ നിർത്തലാക്കിയിരുന്നു. എങ്കിലും ഭടന്മാർ കഴിഞ്ഞ 14 വരെ കാവലുണ്ടായിരുന്നു.  പകരം സിഐഎസ്എഫ് സുരക്ഷയ്ക്കു കമ്മിഷണറേറ്റ് എഴുതിയിരുന്നുവെങ്കിലും അനുവദിച്ചിട്ടില്ല. 

വിവിധ കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇതുണ്ടാക്കുന്ന മാനസിക സമ്മർദവും പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാറിനെ മലപ്പുറം കൊണ്ടോട്ടിയിൽ ചിലർ പിന്തുടർന്ന സംഭവവുമൊക്കെ പരാമർശിച്ചാണു കത്തു നൽകിയിരിക്കുന്നത്.

Content Highlights: Kochi customs office security issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com