ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ 3254 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേർ മരിച്ചു. 4333 പേർ രോഗമുക്തരായി. രോഗമുക്തരുടെ എണ്ണം 10,05,497 ആയി. 62769 പരിശോധനകളാണ് നടത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18. 

കോഴിക്കോട് (387), കോട്ടയം (363) ജില്ലകളിലാണ് കോവിഡ് ബാധിതർ കൂടുതൽ. മലപ്പുറം– 354, എറണാകുളം– 352, കൊല്ലം– 315, പത്തനംതിട്ട– 266, ആലപ്പുഴ–247, തൃശൂർ–201, കണ്ണൂർ –181, തിരുവനന്തപുരം–160, കാസർകോട്–123, ഇടുക്കി–118, വയനാട്–99, പാലക്കാട്–88 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കോവിഡ് ബാധിതരുടെ എണ്ണം.  

കേരളത്തിലെ കോവിഡ് വ്യാപന നിരക്ക് കുറയുന്നതായാണ് സൂചന. ആർ വാല്യു (റീ പ്രൊഡക്‌ഷൻ നമ്പർ) 0.9ൽ നിന്ന് 0.87 ആയി കുറഞ്ഞു. ദേശീയതലത്തിൽ ആർ വാല്യു 1.02 ആയി ഉയർന്നു. 

കോവിഡ് വാക്സിനേഷൻ തുടങ്ങിയ ശേഷം കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിക്കുന്നതു ഗണ്യമായി കുറയുന്നുവെന്നാണ് കണക്കുകൾ. രണ്ടാം ഡോസ് പൂർത്തിയാകുന്നതിനു മു‍ൻപു തന്നെ ശരാശരി 40% കുറവാണുണ്ടായത്. ഇന്നലെ 21 ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് ബാധിച്ചത്

English Summary: Kerala Covid Update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com