ADVERTISEMENT

തിരുവനന്തപുരം ∙ ആർടിപിസിആർ കോവിഡ് പരിശോധനയ്ക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി. സർക്കാർ ലാബുകളുടെ ശേഷിക്ക‍പ്പുറം ആളുകൾ പരിശോധനയ്ക്കെത്തിയാൽ അവരെ അംഗീകൃത സ്വകാര്യ ലാബുകളിലേക്ക് അയയ്ക്കാം. വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന നടത്തുന്നവർക്ക് നിരക്കായ 448 രൂപ സർക്കാർ തിരികെ നൽകും. 24 മണിക്കൂറിനകം ഫലം ലഭ്യമാക്കണം.

എയർപോർട്ട്, കണ്ടെയ്ൻമെന്റ് സോണുകൾ, ക്ലസ്റ്ററുകൾ, ജോലി സ്ഥലങ്ങൾ, പ്രൈമറി കോ‍ണ്ടാക്ട് ഉള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മൊബൈൽ ലാബ് സേവനം ലഭ്യമാക്കും. 448 രൂപ മാത്രമേ വാങ്ങാൻ പാടുള്ളൂ.

English Summary: Covid RTPCR test guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com