ADVERTISEMENT

പത്തനംതിട്ട ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥിമോഹികളിൽ ഒരാൾ മണ്ഡലത്തിലെ ചുമരായ ചുമരെല്ലാം ബുക്ക് ചെയ്തു കഴിഞ്ഞു. ചുമരെഴുത്തുകാരന് അഡ്വാൻസും കൊടുത്തു. തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു പറ്റിയ മുറികളും ബുക്ക് ചെയ്തു. ധൈര്യമായി ഇറങ്ങിക്കോളൂ എന്ന അർഥത്തിൽ ഉമ്മൻ ചാണ്ടി കണ്ണുകൊണ്ട് എന്തോ ആംഗ്യം കാട്ടിയെന്നാണു നേതാവ് പറയുന്നത്. ഇതേ ആംഗ്യം കണ്ട മറ്റൊരു നേതാവും മണ്ഡലത്തിൽ അനൗപചാരിക പ്രചാരണം തുടങ്ങിയിട്ടുണ്ട്. ചില പ്രധാനപ്പെട്ട വ്യക്തികളെ കണ്ടിറങ്ങുമ്പോൾ ഈ ‘സ്ഥാനാർഥികൾ’ പരസ്പരം കൂട്ടിമുട്ടാറുപോലുമുണ്ട്. ഒരാൾ കണ്ടിറങ്ങുമ്പോൾ മറ്റേയാൾ കയറാൻ തുടങ്ങുകയാകും. സ്ഥാനാർഥിത്വം പ്രഖ്യാപിക്കും മുൻപേ ചുമരുകൾ ബുക്ക് ചെയ്ത് ആർട്ടിസ്റ്റിനു പണം കൊടുക്കുന്നതു നഷ്ടമല്ലേയെന്നു ചോദിച്ചപ്പോൾ അതിനുമുണ്ട് ഉത്തരം, ‘‘ഇനി ഞാനല്ല സ്ഥാനാർഥിയെങ്കിൽ മുടക്കിയ പൈസ തന്നാൽ, ബുക്ക് ചെയ്ത ചുമരുകൾ വിട്ടു കൊടുക്കാൻ എനിക്കൊരു മടിയുമില്ല’’. 

English Summary: Pathanamthitta Congress leaders campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com