ADVERTISEMENT

തിരുവനന്തപുരം ∙ പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിനു പിന്തുണയർപ്പിച്ചു യൂത്ത് കോൺഗ്രസ് നേതാക്കൾ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.എസ്.നുസൂർ, റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവർ 8 ദിവസമായി നിരാഹാര സമരത്തിലായിരുന്നു.

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയും വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ എംഎൽഎയുമാണു നിരാഹാര സമരത്തിനു തുടക്കമിട്ടത്. ആരോഗ്യനില മോശമായതിനെ തുടർന്ന് 8 ദിവസത്തിനു ശേഷം ഇവരെ ആശുപത്രിയിലേക്കു മാറ്റി. തുടർന്നാണു വൈസ് പ്രസിഡന്റുമാർ സമരം തുടങ്ങിയത്.

യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ പിഎസ്‌സി ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾക്കു നിയമപരമായി സാധിക്കുന്നതെല്ലാം ചെയ്യുമെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ന്യായമായ സമരങ്ങളെ മുഖ്യമന്ത്രി അധിക്ഷേപിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിഎസ്‌സി ഉദ്യോഗാർഥികളെ സർക്കാർ വഞ്ചിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു. വൈസ് പ്രസിഡന്റുമാർക്കു മൂവരും ചേർന്നു നാരങ്ങാനീരു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com