വേങ്ങരയിലേക്കു വീണ്ടും കുഞ്ഞാലിക്കുട്ടി

1200-pk-kunhalikutty
SHARE

മലപ്പുറം ∙ നിയമസഭയിലേക്കു മത്സരിക്കാൻ ലോക്സഭാംഗത്വം രാജിവച്ച മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പഴയ തട്ടകമായ വേങ്ങരയിലേക്കു തിരിച്ചെത്തും. എം.കെ. മുനീർ കോഴിക്കോട് സൗത്തിൽനിന്നു കൊടുവള്ളിയിലേക്കു മാറിയേക്കും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്റഫിനെയാണു എം.സി. കമറുദ്ദീനു പകരം മഞ്ചേശ്വരത്തു പരിഗണിക്കുന്നത്. ലീഗ് പുതുതായി ആവശ്യപ്പെടുന്ന കൂത്തുപറമ്പ് സീറ്റിൽ നിയോജകമണ്ഡലം പ്രസിഡ‍ന്റ് പി.കെ.അബ്ദുല്ലയ്ക്കാണു സാധ്യത.

നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‍ലിംലീഗിനു ലഭിക്കുന്ന അധിക സീറ്റുകൾ സംബന്ധിച്ച് ഇന്നത്തെ യുഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റുകൾക്കു പുറമേ 3 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. നിയമസഭാ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനായി ലീഗ് പാർലമെന്ററി ബോർ‍ഡ് യോഗം ഈയാഴ്ച അവസാനം യോഗം ചേരും.

കുഞ്ഞാലിക്കുട്ടിയുടെ രാജിയോടെ ഒഴിവു വന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ എം.പി. അബ്ദുസ്സമദ് സമദാനിയെ സ്ഥാനാർഥിയാക്കാൻ ആലോചനയുണ്ട്.

ടി.വി. ഇബ്രാഹിം  എംഎൽഎ അധ്യാപകജോലി ഒഴിയുന്നു

കൊണ്ടോട്ടി ∙ നിയമസഭാ തിരഞ്ഞെടുപ്പു നടപടികൾ ആരംഭിച്ചതോടെ ടി.വി. ഇബ്രാഹിം എംഎൽഎ അധ്യാപകജോലി ഒഴിയുന്നു. എയ്ഡഡ് സ്കൂൾ അധ്യാപകർ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്.

കൊണ്ടോട്ടി എംഎൽഎ ആയ ഇബ്രാഹിം, കൊണ്ടോട്ടി ഇഎംഇഎ ഹയർ സെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനാണ്. അടുത്ത മാസം വിരമിക്കാനിരിക്കെയാണ് അധ്യാപകർ മത്സരിക്കരുതെന്ന കോടതി വിധി എത്തിയത്. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ നിയമോപദേശം തേടിയ ശേഷം സ്വയം വിരമിക്കൽ നടപടികൾ ആരംഭിച്ചു. ഇബ്രാഹിം വീണ്ടും കൊണ്ടോട്ടിയിൽ സ്ഥാനാർഥിയാകുമെന്നാണു സൂചന.

ലീഗ് സാധ്യതാ പട്ടികയിലെ മറ്റു പേരുകൾ

∙ പി.കെ.ഫിറോസ്– താനൂർ

∙ എൻ.ഷംസുദ്ദീൻ– മണ്ണാർക്കാട്

∙ പി.കെ. ബഷീർ– ഏറനാട്

∙ ടി.വി. ഇബ്രാഹിം– കൊണ്ടോട്ടി

∙ കെ.എൻ.എ. ഖാദർ– ഗുരുവായൂർ

∙ പി.അബ്ദുൽ ഹമീദ്– വള്ളിക്കുന്ന്

∙ പി.വി. അബ്ദുൽ വഹാബ്– മഞ്ചേരി

∙ മഞ്ഞളാംകുഴി അലി– മങ്കട

∙ ആബിദ് ഹുസൈൻ തങ്ങൾ– കോട്ടയ്ക്കൽ

∙ പി.എം.എ. സലാം– തിരൂരങ്ങാടി

∙ അബ്ദുൽ കരീം ചേലേരി– അഴീക്കോട്

∙ നജീബ് കാന്തപുരം– കുന്നമംഗലം

∙ പാറയ്ക്കൽ അബ്ദുല്ല– കുറ്റ്യാടി

Content Highlights: Kerala assembly election: Muslim League candidates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA