പാലക്കാട് ∙ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ അനുനയിപ്പിക്കാൻ നോക്കിയിട്ടും വഴങ്ങാതെ മുൻ എംഎൽഎ എ.വി. ഗോപിനാഥ്. കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ നാളെ നേരിട്ടെത്തി ചർച്ച നടത്തും.
ഗോപിനാഥിനൊപ്പം നിൽക്കുമെന്ന്, അദ്ദേഹം ദീർഘകാലം അധ്യക്ഷനായിരുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ പ്രസിഡന്റ് ഉൾപ്പെടെയുള്ള 11 അംഗങ്ങളും വീട്ടിലെത്തി അറിയിച്ചു. പാർട്ടി മണ്ഡലം കമ്മിറ്റി നേതൃത്വവും പിന്തുണ പ്രഖ്യാപിച്ചു.
സുധാകരനുമായുള്ള ചർച്ചയ്ക്കു ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്ന നിലപാടിലാണ് ഗോപിനാഥ്. ഇന്നലെ മുതിർന്ന നേതാവ് കെ.അച്യുതൻ വീട്ടിലെത്തി.
Content Highlight: A.V. Gopinath