ബിജെപി സ്ഥാനാർഥിയെ കണ്ടെത്താൻ ഹിതപരിശോധന

HIGHLIGHTS
  • പ്രവർത്തകരുടെ മനസ്സറിഞ്ഞുള്ള പട്ടിക മതിയെന്ന് നിർദേശം
BJP-Logo
SHARE

തിരുവനന്തപുരം ∙ സ്ഥാനാർഥിയെ തേടി ഓരോ മണ്ഡലത്തിലും ബിജെപിയുടെ ഹിതപരിശോധന. ജില്ലാ കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയോ തയാറാക്കുന്ന സ്ഥാനാർഥി പട്ടിക അല്ല വേണ്ടതെന്നും അതതു മണ്ഡലങ്ങളിലെ പ്രവർത്തകരുടെ മനസ്സറിഞ്ഞുള്ള പട്ടിക മതിയെന്നും ദേശീയ നേതൃത്വം നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2 ദിവസം കൊണ്ട് എല്ലാ മണ്ഡലത്തിലും ഹിതപരിശോധന നടത്തുന്നത്.

ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ 2 ഭാരവാഹികൾക്കു ഹിത പരിശോധനയിൽ പങ്കെടുക്കാം. പഞ്ചായത്ത് പ്രസിഡന്റ് മുതൽ നിയോജകമണ്ഡലം ഭാരവാഹികൾ വരെയുള്ള 50 പേർക്കാണ് പങ്കെടുക്കാൻ അനുമതി. ഇവർ 3 പേരുകൾ മുൻഗണനാക്രമത്തിൽ എഴുതി നൽകണം. ആർഎസ്എസിന്റെ അഭിപ്രായവും തേടും. ഇൗ പേരുകൾ ജില്ലാ കോർ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തശേഷം സംസ്ഥാന കോർ കമ്മിറ്റിയുടെ പരിഗണനയ്ക്കെത്തും.

ഹിതപരിശോധനയിൽ മുന്നിൽ വരുന്ന പേരുകളല്ലാതെ മറ്റൊരു സ്ഥാനാർഥി ആ മണ്ഡലത്തിൽ വരണമെങ്കിൽ എന്തെങ്കിലും കാര്യമായ പ്രത്യേകതയോ ജയസാധ്യതയോ ഉണ്ടാകണമെന്നും ദേശീയ നേതൃത്വം നിർദേശിച്ചു. 6നു ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ ഈ സ്ഥാനാർഥി പട്ടിക പരിഗണിക്കും. തിരഞ്ഞെടുപ്പു ചുമതലയുള്ള കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയും അശ്വത്ഥ് നാരായണനും കേരളത്തിന്റെ സംഘടനാ ചുമതലയുള്ള പ്രഭാരിമാരും പങ്കെടുക്കും.

English Summary: BJP selection of candidates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA