ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നലെ 2765 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ചികിത്സയിലായിരുന്ന 4031 പേരുടെ പരിശോധനാഫലം നെഗറ്റീവായി. യുകെയിൽ നിന്നു വന്ന 4 പേർക്ക് കോവിഡ് ബാധിച്ചു. സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന 70 പേരും 21 ആരോഗ്യപ്രവർത്തകരും കോവിഡ് പോസിറ്റീവായി.

സമ്പർക്കത്തിലൂടെ 2493 പേർക്ക് വൈറസ് ബാധിച്ചപ്പോൾ 181 പേരുടെ സമ്പർക്ക ഉറവിടം കണ്ടെത്താനായില്ല. പരിശോധിച്ചത് 59646 സാംപിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.64%. ഇന്നലെ 15 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 4241 ആയി.

ബാവായുടെ ആരോഗ്യനില: ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

കോട്ടയം∙ കോവിഡ് ബാധിതനായി പരുമല സെന്റ്  ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആണെങ്കിലും  ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടർമാർ വിലയിരുത്തി. കഴിഞ്ഞ 10 ദിവസമായി ചികിത്സയിൽ കഴിയുന്ന അദ്ദേഹം ആരോഗ്യവാനും ഉന്മേഷവാനുമാണെന്ന് ഡോക്ടർമാർ അറിയിച്ചതായി സഭാ വക്താവ് ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com