ADVERTISEMENT

ന്യൂഡൽഹി ∙ രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ പി.ജെ. ജോസഫ് വിഭാഗം സുപ്രീം കോടതിയിൽ ഹർജി നൽകി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. എന്നാൽ, തങ്ങളുടെ വാദം കേൾക്കണമെന്ന ആവശ്യവുമായി ജോസ് കെ. മാണി തടസ്സ ഹർജി നൽകി. 

ജോസഫ് വിഭാഗത്തിലെ പി.സി. കുര്യാക്കോസാണ് ഹർജി നൽകിയത്. 12നു തിരഞ്ഞെടുപ്പു വിജ്ഞാപനം വരാനിരിക്കെയാണ് ജോസഫിന്റെ നീക്കമെന്നതു ശ്രദ്ധേയമാണ്. 

English Summary: Joseph faction approaches supreme court regarding kerala congress logo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com