ADVERTISEMENT

ന്യൂഡൽഹി ∙ ഘടനാപരമായി മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്നു കേന്ദ്ര ജല കമ്മിഷൻ സുപ്രീം കോടതിയിൽ. സത്യവാങ്മൂലം നൽകി. പ്രളയം ഉൾപ്പെടെ അതിജീവിക്കാൻ അണക്കെട്ട് പര്യാപ്തമാണ്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ഉപസമിതി രൂപീകരണം ഏകപക്ഷീയമോ നിയമവിരുദ്ധമോ അല്ലെന്നും കമ്മിഷൻ ഡപ്യൂട്ടി ഡയറക്ടർ നിതിൻ കുമാർ വ്യക്തമാക്കി.

ഭരണഘടന ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രൂപം നൽകിയ മേൽനോട്ട സമിതി അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നുണ്ട്. സമിതിക്ക് എതിരെ സമർപ്പിച്ച ഹർജിയിൽ ആണ് ജല കമ്മിഷന്റെ സത്യവാങ്മൂലം. ഉപസമിതി രൂപീകരണം ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് വിരുദ്ധം അല്ല. മേൽനോട്ട സമിതി അധികാരങ്ങൾ ഉപസമിതിക്ക് കൈമാറിയിട്ടില്ല - സത്യവാങ്മൂലത്തിൽ പറയുന്നു.

മേൽനോട്ട സമിതിയുടെ പ്രവർത്തനത്തിൽ തമിഴ്നാട് സർക്കാർ തൃപ്തി അറിയിച്ചിരുന്നു. ഉപസമിതി രൂപീകരണത്തിനെതിരെ ഡോ. ജോ ജോസഫ് നൽകിയ റിട്ട് ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ജല കമ്മിഷന്റെ സത്യവാങ്മൂലം. കോതമംഗലം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷീല കൃഷ്ണൻകുട്ടി, ജെസ്സിമോൾ ജോസ് എന്നിവരും ഹർജി നൽകിയിരുന്നു.

English Summary: Mullaperiyar dam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com