പെരിയ ഇരട്ടക്കൊലപാതകം: സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ സിബിഐ റെയ്ഡ്

Periya-Murder
SHARE

പെരിയ ∙ ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കുന്ന സിബിഐ സംഘം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തി. കൊലപാതകം നടന്ന കല്യോട്ടിനു സമീപത്തെ ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലാണ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.

ഇരട്ടക്കൊലപാതകത്തിനു ശേഷം ഏറെ നാളായി തുറക്കാത്ത ഓഫിസ്, പാർട്ടി ഭാരവാഹികളെ വിളിച്ചു വരുത്തി തുറപ്പിച്ചായിരുന്നു പരിശോധന. കേസിൽ ആരോപണ വിധേയരായ പ്രാദേശിക സിപിഎം നേതാക്കളെയും പ്രവർത്തകരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുമുണ്ട്.

ഇരട്ടക്കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതും അക്രമി സംഘം എത്തിയതും സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ചാണെന്ന് ആരോപണമുയർന്നിരുന്നു. ചട്ടഞ്ചാലിലെ സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫിസിലും ഉദുമയിലെ പഴയ ഏരിയാ കമ്മിറ്റി ഓഫിസിലും സിബിഐ സംഘം കഴിഞ്ഞ മാസം പരിശോധന നടത്തിയിരുന്നു.

English Summary: Periya murder case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA