ചട്ടമ്പിത്തരം കാണിച്ചാൽ ചുട്ട മറുപടി: ഐസക്

thomas-issac
SHARE

തിരുവനന്തപുരം ∙ തുടലഴിച്ചു വിട്ട കേന്ദ്ര ഏജൻസികളെക്കണ്ടു ഭയന്നോടുന്നവരല്ല കേരളം ഭരിക്കുന്നതെന്നും ആ തുടലു പിടിക്കുന്ന കരങ്ങളെ ഭയമില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരനോട് മന്ത്രി ടി.എം.തോമസ് ഐസക്. കിഫ്ബിയെ തകർത്ത് വികസനം സ്തംഭിപ്പിക്കാനുള്ള ബിജെപി ശ്രമങ്ങൾക്കു തിരിച്ചടി നൽകും.

ഏതു ചട്ടം ലംഘിച്ചാണു മസാല ബോണ്ടിറക്കിയതെന്നു മുരളീധരൻ വ്യക്തമാക്കണം. എല്ലാ ചട്ടവും കിഫ്ബി പാലിച്ചിട്ടുണ്ട്. എൻടിപിസി മസാല ബോണ്ട് വഴി 2000 കോടി സമാഹരിച്ചത് എങ്ങനെയാണ്? മറ്റു സംസ്ഥാനങ്ങളിൽ പയറ്റിത്തെളിഞ്ഞ ചട്ടമ്പിത്തരം ഇവിടെ കാണിക്കാനാണു ഭാവമെങ്കിൽ ചുട്ട മറുപടി തന്നെ ഇഡിക്കു കിട്ടുമെന്നും മന്ത്രി മുന്നറിയിപ്പു നൽകി.

കിഫ്ബി ഡപ്യൂട്ടി എംഡി മൊഴി നൽകാൻ എത്തിയില്ല

കൊച്ചി ∙ കേന്ദ്രാനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചതായുള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നേരിടുന്ന കിഫ്ബിയുടെ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത്ത് സിങ് ഇന്നലെ മൊഴി നൽകാൻ എത്തിയില്ല. ഇഡി കൊച്ചി യൂണിറ്റ് ഓഫിസിൽ ഇന്നലെ രാവിലെ 11നു ഹാജരാകാൻ വിക്രംജിത്ത് സിങ്ങിനു നോട്ടിസ് ലഭിച്ചിരുന്നു.

കിഫ്ബി സിഇഒ കെ.എം. ഏബ്രഹാമിനും ഇന്നു  ഹാജരാകാൻ നോട്ടിസ് ലഭിച്ചിട്ടുണ്ട്. അദ്ദേഹവും ഇന്നു ഹാജരാകാൻ സാധ്യതയില്ല. കിഫ്ബിയുടെ ‘മസാല ബോണ്ട്’ നിക്ഷേപ സമാഹരണം വിദേശനാണയ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചതായുള്ള സിഎജി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ടിനെ തുടർന്നാണ് ഇഡി അന്വേഷണം തുടങ്ങിയത്.

English Summary: Thomas Issac statement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA