ADVERTISEMENT

മറയൂർ ∙ കുടുംബകലഹത്തെത്തുടർന്ന് യുവതി വെട്ടേറ്റു മരിച്ചു. മറയൂർ പത്തടിപ്പാലം സ്വദേശിനി സരിത(27)യാണ് വെട്ടേറ്റു മരിച്ചത്. സംഭവശേഷം ഭർത്താവ് സുരേഷ് ഓടി രക്ഷപ്പെട്ടു. ഭർത്താവുമായി പിണങ്ങി കുറച്ചു മാസങ്ങളായി സ്വന്തം വീട്ടിലാണ് സരിത താമസിച്ചിരുന്നത്. 

സരിത താമസിക്കുന്ന വീട്ടിൽ സുരേഷ് മദ്യപിച്ചെത്തിയതിനു പിന്നാലെ വാക്കുതർക്കമുണ്ടായി. കഴുത്തിനാണ് വെട്ടേറ്റതെന്നു പൊലീസ് പറഞ്ഞു. സുരേഷിനായി അന്വേഷണം ആരംഭിച്ചു. മറയൂർ നീതി സ്റ്റോറിലെ താൽക്കാലിക ജീവനക്കാരിയാണ് സരിത. പിതാവ്: മുരുകൻ, മാതാവ്: ലക്ഷ്മി മകൻ: അഭിലാഷ്

Content Highlights: Women hacked to death in Marayoor

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com