ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് വാക്സീൻ സ്വീകരിച്ചതുകൊണ്ട് കോവിഡിൽ നിന്നു പെട്ടെന്നു സംരക്ഷണം നേടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ഡോസ് വാക്സീൻ എടുക്കുന്നവരിൽ ഏകദേശം പകുതി പേർക്കു മാത്രമാവും പ്രതിരോധം കൈവരിക്കാനാവുക. അതിനു തന്നെ 2 ആഴ്ച വരെയെടുക്കും 70 മുതൽ 80% വരെ സുരക്ഷ ലഭിക്കണമെങ്കിൽ 2 ഡോസും എടുത്തു 14 ദിവസം കഴിയണം.

വാക്സീൻ സ്വീകരിച്ചെന്ന ധൈര്യത്തിൽ മറ്റു പ്രതിരോധ മാർഗങ്ങളെല്ലാം അവഗണിച്ചു മുന്നോട്ടു പോയാൽ കോവിഡ് ബാധിച്ചേക്കാം. 

വ്യാപനത്തിനും അത്തരം പ്രവണതകൾ കാരണമാകും. അതിനാൽ, മാസ്ക് ധരിച്ചും കൈകൾ ശുചിയാക്കിയും സാമൂഹിക അകലം പാലിച്ചും വ്യാപനത്തെ പ്രതിരോധിക്കണം. കഴിഞ്ഞ 5 മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കോവിഡ് വ്യാപനനിരക്കാണ് ഇപ്പോഴെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Chief Minister about covid vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com