ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ രാഷ്ട്രീയത്തിലെ നിർണായക ഘട്ടങ്ങളിൽ രാഷ്ട്രതന്ത്രജ്ഞതയുടെ കയ്യൊപ്പു ചാർത്തിയ മലയാളി ഡോ. പി.സി. അലക്സാണ്ടർക്കു ജന്മശതാബ്ദി. മാവേലിക്കര പടിഞ്ഞാറേത്തലയ്‌ക്കൽ ജേക്കബ് ചെറിയാൻ- മറിയാമ്മ ദമ്പതികളുടെ മകനായി 1921 മാർച്ച് 20നു ജനിച്ച അലക്‌സാണ്ടർ 2011 ഓഗസ്റ്റ് 10 നു 90–ാം വയസ്സിലാണ് അന്തരിച്ചത്.

അണ്ണാമല സർവകലാശാലയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച അദ്ദേഹം 1948 ൽ ഐഎഎസ് നേടി.

1981ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും പിന്നീട് രാജീവ് ഗാന്ധിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയായി. 1985 മുതൽ 88 വരെ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണറും പിന്നീട് തമിഴ്‌നാട് ഗവർണറുമായി. 1991 ൽ രാജീവ്ഗാന്ധിയുടെ മരണത്തെ തുടർന്നുണ്ടായ രാഷ്‌ട്രീയ അനിശ്‌ചിതത്വത്തിൽ പി.വി. നരസിംഹറാവുവിനെ കോൺഗ്രസ് പ്രസിഡന്റാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. 1993 മുതൽ 2002 വരെ മഹാരാഷ്‌ട്ര ഗവർണറായ അദ്ദേഹം സംസ്‌ഥാനത്തു 2 തവണ ഗവർണറാകുന്ന ആദ്യ വ്യക്‌തിയായി. ഗവർണർ പദവി രാജിവച്ച ശേഷം എൻസിപിയുടെ പിന്തുണയോടെ രാജ്യസഭാംഗമായി. 2 തവണ രാഷ്‌ട്രപതി പദത്തിലേക്കു വിവിധ കക്ഷികൾ അദ്ദേഹത്തെ പരിഗണിച്ചു. 

രാജ്യം വെല്ലുവിളി നേരിട്ട കാലത്തെ അടുത്തറിഞ്ഞ അലക്‌സാണ്ടറുടെ ‘അധികാരത്തിന്റെ ഇടനാഴികളിൽ’ (ത്രൂ ദ് കോറിഡോർസ് ഓഫ് പവർ) എന്ന ആത്മകഥ പ്രസിദ്ധം.‘മൈ ഇയേഴ്‌സ് വിത്ത് ഇന്ദിരാഗാന്ധി’ ’(1991), ഇന്ത്യ ഇൻ ദ് ന്യൂ മില്ലെനിയം (2001), ദ് പെറിൽസ് ഓഫ് ഡെമോക്രസി (1995), ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റ്‌സ് ഇൻ ഇന്ത്യ (1962), ബുദ്ധിസം ഇൻ കേരള (1949), ദ് ഡച്ച് ഇൻ മലബാർ (1946) എന്നിവയാണു മറ്റു കൃതികൾ.

പ്രഭാഷണ കലയുടെ പേരിലും പ്രശസ്‌തനായ അദ്ദേഹത്തിന്റെ ഓർമയ്ക്ക് അഖില കേരള ബാലജന സഖ്യം പി.സി. അലക്‌സാണ്ടർ എൻഡോവ്‌മെന്റ് പ്രസംഗമത്സരം നടത്തിവരുന്നു.

Content Highlights: PC Alexander 100th birth anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com