മുഖ്യമന്ത്രി ഇഡിക്കെതിരെ കേസെടുപ്പിച്ചത് അന്വേഷണം ഭയന്ന്: അനുരാഗ് താക്കൂർ

1200 Anurag Thakur
അനുരാഗ് താക്കൂർ
SHARE

തിരുവനന്തപുരം ∙ സ്വർണ –ഡോളർ കടത്തു കേസിൽ അന്വേഷണം തനിക്കു നേരെ നീളുമോ എന്ന ഭയത്തിലാണ് മുഖ്യമന്ത്രി കേരള പൊലീസിനെ ഉപയോഗിച്ച് ഇഡിക്കെതിരെ കേസെടുപ്പിച്ചതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. 

തെറ്റുകാരല്ലെങ്കിൽ  അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സ്പീക്കറും എന്തിനാണ് ഭയപ്പെടുന്നത്. കേസിലെ മുഖ്യപ്രതിക്ക് മുഖ്യമന്ത്രി, മന്ത്രിമാർ, നിയമസഭ സ്പീക്കർ എന്നിവരുമായി അടുത്ത ബന്ധമാണുള്ളത്.  ഇടതുസർക്കാർ പിൻവാതിലിലൂടെ പാർട്ടി അണികളെയും ക്രിമിനിലുകളെയും നിയമവിരുദ്ധമായി സർക്കാർ ഉദ്യോഗങ്ങളിൽ നിയമിച്ചു. 

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ വിജയിച്ചെങ്കിലും കേരളം പരാജയപ്പെട്ടു. കേരള സർക്കാർ ഇതുസംബന്ധിച്ച് വിദേശരാജ്യങ്ങളിലെ വിദേശ ഏജൻസികൾ വഴി പരസ്യം ചെയ്യുന്നതല്ലാതെ ജനങ്ങളെ രക്ഷിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ല. 

റവന്യു കമ്മി നികത്താൻ യുപിഎ സർക്കാർ 15,297 കോടി രൂപ നൽകിയപ്പോൾ എൻഡിഎ സർക്കാർ 44,856 കോടി രൂപയാണ് കേരളത്തിന് നൽകിയത്. ദുരന്തനിവാരണത്തിന് യുപിഎ കാലത്ത് 602 കോടിരൂപ നൽകിയെങ്കിൽ മോദി സർക്കാർ 1800 കോടിരൂപ നൽകി. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി അനുവദിച്ച 10,000 രൂപ ലഭിക്കാത്ത നിരവധി ആൾക്കാൾ ഇപ്പോഴും കേരളത്തിലുണ്ടെന്നും അനുരാഗ് താക്കൂർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA