ADVERTISEMENT

മലപ്പുറം∙ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 2.58 കോടി രൂപ മലപ്പുറം പൊലീസ് പിടികൂടി. കൂട്ടിലങ്ങാടിയിൽ നടന്ന വാഹനപരിശോധനയ്ക്കിടെ കോഴിക്കോട് ഉണ്ണികുളം സ്വദേശി ആലപ്പടിക്കൽ റഫീഖിലിയുടെ (35) കാറിൽ നിന്നാണ് 2000, 500 നോട്ടുകെട്ടുകളായി സൂക്ഷിച്ചിരുന്ന പണം പിടികൂടിയത്. 

ബെംഗളൂരുവിൽനിന്ന് കോഴിക്കോട് വഴി ചെന്നൈയിലേക്കാണ് പണം കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത്ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു ഇന്നലെ രാവിലെ 10ന് കൂട്ടിലങ്ങാടി പാലത്തിനു സമീപം പരിശോധന നടത്തിയത്. 

കാറിന്റെ പിൻസീറ്റിലെ രഹസ്യഅറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. പണം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാനുള്ളതാണോ എന്നും അന്വേഷിക്കുമെന്ന് മലപ്പുറം ഡിവൈഎസ്പി കെ.സുദർശനൻ പറഞ്ഞു. കേസിൽ പാണ്ടിക്കാട് സ്വദേശിക്കും പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഡിവൈഎസ്പി അറിയിച്ചു.

Content Highlights: Black money seized in Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com