ADVERTISEMENT

പുത്തൂർ(കൊല്ലം) ∙ ശബരിമലയിൽ ലാൽ സലാം അജൻഡ നടപ്പാക്കാനാണു ശ്രമമെന്നും അതിനെ എതിർത്താൽ അടി എന്നതാണ് ഇടതു സർക്കാർ നയമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മാർക്സിസത്തിനു ലാൽ സലാം വിളിക്കാത്തവരെയും അയ്യപ്പനു ശരണം വിളിക്കുന്നവരെയും വേണ്ട എന്നാണു സർക്കാർ നിലപാട്. വിദേശരാജ്യത്തു നിന്നു വന്ന കമ്യൂണിസം ഭാരതത്തിലെ ആചാരങ്ങളെയും സംസ്കാരത്തെയും തകർക്കാനാണു ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. കൊട്ടാരക്കരയിലെ എൻഡിഎ സ്ഥാനാർഥി വയയ്ക്കൽ സോമന്റെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു. 

സ്വർണം, ഡോളർ, ലഹരി കടത്തുകൾ മാത്രമാണു പിണറായി വിജയൻ സർക്കാരിന്റെ നേട്ടമായി ചൂണ്ടിക്കാട്ടാനുള്ളത്. കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്താൽ ഉടൻ അവർക്കെതിരെ സർക്കാർ ഉറഞ്ഞുതുള്ളുന്നു. കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നതു സർക്കാരുമായി നേരിട്ടു ബന്ധമുള്ള ഉന്നതരാണ്. ഞങ്ങളെ ചോദ്യം ചെയ്താൽ കേരള പൊലീസിനെക്കൊണ്ട് കേന്ദ്ര ഏജൻസികൾക്കെതിരെ കേസെടുക്കുമെന്നു പറയുന്നു. തെറ്റു ചെയ്തവരെ ചോദ്യം ചെയ്യണ്ടേ..? അന്വേഷണം നടത്തണ്ടേ..? അതു കൃത്യമായി നടന്നിരിക്കുമെന്നും നിർമല  പറഞ്ഞു. 

English Summary: LDF trying to implement Lal Salam agenda in Sabarimala says Nirmala Seetharaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com