എൽഡിഎഫുകാർ എൻഡിഎയുടെ സ്ഥാനാർഥിയെ മർദിച്ചെന്നു പരാതി

cpm-bjp-flag-2
SHARE

ചാരുംമൂട് ∙ മാവേലിക്കര മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ. സഞ്ജുവിനെ എൽഡിഎഫ് പ്രവർത്തകർ മർദിച്ചെന്നു പരാതി.  വോട്ടിങ്  ദിവസം രാത്രി 11 മണിയോടെ ആംബുലൻസിൽ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരായ ആർ. റിനീഷും അഖിലും ചേർന്നു സഞ്ജുവിനെ മർദിച്ചെന്നും വീടിനുനേരെ ആക്രമണം നടത്തിയെന്നുമാണു ബിജെപി നേതാക്കളുടെ പരാതി.

സഞ്ജു മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം എൽഡിഎഫ് പ്രവർത്തകരെ എൻഡിഎ സ്ഥാനാർഥിയുടെ  നേതൃത്വത്തിൽ മർദിച്ചെന്ന പരാതിയുമായി സിപിഎമ്മും രംഗത്തെത്തി. 

രണ്ട് പരാതികളിലും പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

അന്വേഷണം ശക്തമാക്കി

കൊട്ടിയം ∙ കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർഥിയും ആഴക്കടൽ മത്സ്യബന്ധന കരാറിലെ വിവാദ കമ്പനി ഇഎംസിസിയുടെ ഡയറക്ടറുമായ ഷിജു വർഗീസിനെതിരെ നടന്ന പെട്രോൾ ബോംബ് ആക്രമണത്തെക്കുറിച്ചു പൊലീസ് അന്വേഷണം ഊർജിതമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA