പുല്ലൂക്കര കൊലപാതകം: ഇരന്നു വാങ്ങുന്നത് ശീലമായിപ്പോയെന്ന് ജെയിൻ: തള്ളി പി.ജയരാജൻ

jain-raj-jayarajan
ജെയിൻ രാജ്, പി.ജയരാജൻ
SHARE

കണ്ണൂർ ∙ യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രകോപനപരമായ പോസ്റ്റുമായി സിപിഎം നേതാവ് പി.ജയരാജന്റെ മകൻ ജെയിൻ രാജ്. ‘ഇരന്നുവാങ്ങുന്നതു ശീലമായിപ്പോയി’ എന്നാണു ജെയിൻ രാജിന്റെ പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് വന്നത്. ലീഗ് പ്രവർത്തകർ നടത്തിയ അക്രമത്തിൽ സിപിഎം പ്രവർത്തകർക്കു പരുക്കേറ്റെന്നു പാർട്ടി പത്രം റിപ്പോർട്ട് ചെയ്തതു തൊട്ടുമുൻപു ജെയിൻ ഷെയർ ചെയ്തിരുന്നു. 

മകന്റെ പേരിലുള്ള പോസ്റ്റ് വിവാദമായതോടെ ഇതിനെ തള്ളിപ്പറഞ്ഞു പി.ജയരാജൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടു. ഏതു സാഹചര്യത്തിലാണു മകൻ ഇങ്ങനെയൊരു പോസ്റ്റിട്ടത് എന്ന് അറിയില്ലെന്നും പാനൂർ സംഘർഷവുമായി ബന്ധപ്പെട്ടാണെങ്കിൽ ഇത്തരത്തിലൊരു അഭിപ്രായപ്രകടനത്തോടു താൻ യോജിക്കുന്നില്ലെന്നും ജയരാജന്റെ പോസ്റ്റിലുണ്ട്. ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്തു സമാധാനം ഉണ്ടാക്കാനുള്ള യജ്ഞത്തിൽ ആണു പാർട്ടി അനുഭാവികൾ ഏർപ്പെടേണ്ടത് എന്നും ജയരാജൻ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA