ADVERTISEMENT

കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി, യുഡിഎഫ് കൺവീനർ എം.എം. ഹസൻ എന്നിവർ കുടുംബസമേതം തിരുവനന്തപുരം ജഗതി യുപി സ്കൂളിലെത്തി വോട്ടു ചെയ്തു. സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ള പിഎംജി സിറ്റി സ്കൂളിലും എം.എ. ബേബി പുത്തൻചന്ത ജിയുപി സ്കൂളിലും കോടിയേരി ബാലകൃഷ്ണൻ കണ്ണൂർ കോടിയേരി ജൂനിയർ ബേസിക് സ്കൂളിൽ വോട്ട് ചെയ്തു. എൽഡിഎഫ് കൺവീനർ എ. വിജയരാഘവനും മന്ത്രി സി. രവീന്ദ്രനാഥും തൃശൂർ കേരളവർമ കോളജിൽ വോട്ടു രേഖപ്പെടുത്തി.

കേന്ദ്രമന്ത്രി വി. മുരളീധരൻ തിരുവനന്തപുരം ഉള്ളൂർ കൊട്ടാരം ബൂത്തിൽ വോട്ടു ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അമ്പലപ്പുഴ മണ്ഡലത്തിലെ തിരുവമ്പാടി എച്ച്എസ്എസി‍ലാണു വോട്ടു ചെയ്തത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കോട്ടയം വാഴൂർ കൊച്ചുകാഞ്ഞിരപ്പാറ എസ്‌വി ഗവ. എൽപി സ്കൂളിൽ വോട്ടു ചെയ്തു.

മന്ത്രി ഇ.പി. ജയരാജൻ കണ്ണൂർ അരോളി ഗവ. എച്ച്എസ്എസ്, മന്ത്രി കെ.കെ. ശൈലജ പഴശ്ശി വെസ്റ്റ് യുപി സ്കൂൾ എന്നിവിടങ്ങളിലാണു വോട്ടു ചെയ്തത്. മന്ത്രിമാരായ എം.എം. മണി ഇടുക്കി ബൈസൺവാലി പൊട്ടൻകാട് സേർവ് ഇന്ത്യ എൽപി സ്കൂളിലും തോമസ് ഐസക് ആലപ്പുഴ എസ്ഡിവി ബോയ്സ് സ്കൂളിലും ജി. സുധാകരൻ പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും വോട്ടു ചെയ്തു. മന്ത്രി എ.കെ. ബാലൻ പാലക്കാട് മണ്ഡലത്തിലെ പിഎംജി ഹയർസെക്കൻഡറി സ്കൂളിലും മന്ത്രി കെ. കൃഷ്ണൻകുട്ടി ചിറ്റൂർ വണ്ടിത്താവളം കെകെഎം എൽപി സ്കൂളിലും വോട്ട് ചെയ്തു.

മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കൊല്ലം കേരളപുരം പെനിയേൽ സ്കൂൾ, മന്ത്രി കെ. രാജു അഞ്ചൽ നെട്ടയം ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിലാണു വോട്ടു ചെയ്തത്. മന്ത്രിമാരായ വി.എസ്. സുനിൽകുമാർ തൃശൂർ അന്തിക്കാട് മാങ്ങാട്ടുകര യുപി സ്കൂളിലും എ.സി. മൊയ്തീൻ വടക്കാഞ്ചേരി തെക്കുംകര പനങ്ങാട്ടുകര എംഎൻഡി സ്കൂളിലും വോട്ടു ചെയ്തു. മന്ത്രി ഇ. ചന്ദ്രശേഖരൻ കാസർകോട് കോളിയടുക്കം ഗവ. യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. മന്ത്രി കെ.ടി. ജലീൽ വളാഞ്ചേരി ജിഎംയുപി സ്കൂളിലും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പെരിന്തൽമണ്ണ കാദർ മൊല്ല എയുപി സ്കൂളിലുമാണു വോട്ടു ചെയ്തത്.

കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് തൊടുപുഴ പുറപ്പുഴ ഗവ. എൽപി സ്കൂളിലും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും വോട്ട് ചെയ്തു.

മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മലപ്പുറം പാണക്കാട് സികെഎം എൽപി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് എച്ച്എസിൽ വോട്ടു ചെയ്തു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും കണിച്ചുകുളങ്ങര ദേവസ്വം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്തു.

സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം മാർക്കറ്റ് റോഡ് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ കോതമംഗലം വിമലഗിരി സ്കൂളിലും വോട്ടു ചെയ്തു. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം ജവാഹർ നഗർ യുപി സ്കൂളിലും കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും വോട്ടു ചെയ്തു.

ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തിരുവനന്തപുരം കുറവൻകോണം യുപി സ്കൂളിലും ഡിജിപി ലോക്നാഥ് ബെഹ്റ വഴുതക്കാട് കോട്ടൺഹിൽ സ്കൂളിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പൂജപ്പുര എൽബിഎസ് എൻജിനീയറിങ് കോളജിലുമാണു വോട്ടു ചെയ്തത്.

English Summary: VIPs cast vote in Kerala Assembly Elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com