വോട്ടെണ്ണൽ കഴിഞ്ഞ് 2 ദിവസം കൂടി പെരുമാറ്റച്ചട്ടം

Election Counting
SHARE

തിരുവനന്തപുരം ∙ നിയമസഭാ വോട്ടെടുപ്പു കഴിഞ്ഞെങ്കിലും വോട്ടെണ്ണലിനുശേഷം 2 ദിവസം കൂടി പെരുമാറ്റച്ചട്ടം നിലനിൽക്കും. ഇതുമൂലം സംസ്ഥാന സർക്കാരിനു നയതീരുമാനങ്ങൾ എടുക്കാനാകില്ല. മേയ് രണ്ടിനാണു വോട്ടെണ്ണൽ എന്നതിനാൽ ഒരു മാസത്തോളം നിലവിലെ രീതിയിൽ മുന്നോട്ടുപോകേണ്ടി വരും.

ഇതിനിടെ അത്യാവശ്യ തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യമുണ്ടായാൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടണം. വോട്ടെടുപ്പു കഴിഞ്ഞതിനാൽ അത്യാവശ്യ കാര്യങ്ങൾക്കു കമ്മിഷൻ അനുമതി നൽകാറുണ്ട്.

തിരഞ്ഞെടുപ്പിനുശേഷം തുടരുന്ന കാവൽ മന്ത്രിസഭ വലിയ നയതീരുമാനങ്ങൾ എടുക്കുന്ന പതിവില്ല. മുൻപെടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ തടസ്സമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA