ADVERTISEMENT

ചങ്ങനാശേരി ∙ തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ചെയ്തു പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യത്തിനു നൽകിയ മറുപടിയെ രാഷ്ട്രീയവൽക്കരിക്കാൻ ചിലർ ‍ ശ്രമിക്കുന്നതായും ഇതു ശരിയല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.

പ്രതികരണത്തിനു പിന്നിൽ രാഷ്ട്രീയം ഇല്ല. വസ്തുതകളാണു പറഞ്ഞതെന്നും സുകുമാരൻ നായർ പറഞ്ഞു.

∙ ശബരിമലയുടെ പേരിലുള്ള പ്രക്ഷോഭങ്ങളിൽ സമുദായാംഗങ്ങൾ പങ്കെടുക്കരുത്. സമുദായത്തിലെ 10 വയസ്സിന് മേൽ പ്രായമുള്ള പെൺകുട്ടികളാരും ശബരിമല കയറില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അയ്യപ്പനെ ആർക്കും വേണ്ടാതായി. വോട്ടിനു വേണ്ടി അയ്യപ്പനെ മാർക്കറ്റ് ചെയ്യുകയായിരുന്നു.

- വെള്ളാപ്പള്ളി നടേശൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി

∙ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞതിൽ പെരുമാറ്റച്ചട്ട ലംഘനമില്ല. വോട്ടെടുപ്പു ദിനത്തിൽ ദൈവവിശ്വാസത്തെക്കുറിച്ചു പറഞ്ഞ മുഖ്യമന്ത്രിയാണു ചട്ടം ലംഘിച്ചത്.

- എൻ.കെ.പ്രേമചന്ദ്രൻ എംപി 

∙ മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പശാപം ഭയക്കുന്നു. ഇതു കാരണം അദ്ദേഹത്തിന്റെ ഭാര്യ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപായസം നേർച്ച നടത്താൻ ആ പ്രദേശത്തുള്ള ഒരാളെ എൽപിച്ചതായി അറിഞ്ഞു.

- ശോഭ സുരേന്ദ്രൻ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com