എൻഎസ്എസിനെ സിപിഎം ആക്രമിക്കുന്നത് പരാജയഭീതി മൂലം: ഉമ്മൻ ചാണ്ടി

1200-oommen-chandy-congress
SHARE

തിരുവനന്തപുരം ∙ എൻഎസ്എസിനെതിരായ സിപിഎം ആക്രമണം തിരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇത്തരം കടന്നാക്രമണം അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായം പറയാനും നിലപാടെടുക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. ശബരിമല വിഷയത്തിൽ എൻഎസ്എസ് നിലപാട് തിരഞ്ഞെടുപ്പു കാലത്തു പെട്ടെന്ന് ഉണ്ടായതല്ല. വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥായിയായ നിലപാടാണത്. 

അതിനു വേണ്ടി അവർ ശക്തമായി പോരാടുകയും വ്യക്തമായ നിലപാടു സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ പേരിൽ കടന്നാക്രമിക്കുന്നതു ജനാധിപത്യ വിരുദ്ധമാണ്. 

തങ്ങളെ എതിർക്കുന്നവരെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം കേരളത്തിൽ വിലപ്പോകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA