ADVERTISEMENT

കൊച്ചി ∙ പുരുഷ പിന്തുണയില്ലെങ്കിൽ താൻ ഒന്നുമല്ലെന്ന് ഒരു സ്ത്രീ കരുതിയാൽ അത് സംവിധാനത്തിന്റെ പരാജയമാണെന്നു ഹൈക്കോടതി. കുഞ്ഞുങ്ങളെ ഒറ്റയ്ക്കു വളർത്തുന്ന അമ്മമാരെ (സിംഗിൾ മദർ) സഹായിക്കാൻ സർക്കാർ പദ്ധതി രൂപീകരിക്കാൻ സമയമായെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ഡോ.കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു. ലിവ് - ഇൻ റിലേഷൻഷിപ്പ് തകർന്നതിനെത്തുടർന്ന് അമ്മ  ശിശുക്ഷേമ സമിതിക്ക് കൈമാറിയ കുഞ്ഞിനെ തിരിച്ചു ലഭിക്കാനായി ദമ്പതികൾ നൽകിയ ഹർജിയിലാണു പരാമർശം.

ഹർജി നൽകിയ അനിത സിംഗിൾ മദർ എന്ന നിലയിൽ നേരിടേണ്ടിവന്ന അധാർമികത സമൂഹമുണ്ടാക്കിയതാണ്. അവർ ഗർഭഛിദ്രം നടത്തിയില്ല, എല്ലാ അമ്മമാരെയുംപോലെ കുട്ടിയെ വളർത്താൻ ആഗ്രഹിച്ചു. എന്നാൽ സമൂഹത്തിലെ സാഹചര്യങ്ങൾ അവരെ അനുവദിച്ചില്ല. സ്വന്തം നിലനിൽപ്പിനെ വെല്ലുവിളിക്കുന്ന ശക്തികളോടുള്ള അവളുടെ പോരാട്ടത്തിന് നിയമ വാഴ്ചയുടെ സാധുതയുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടത് സംസ്ഥാനമാണ് –  ഡിവിഷൻ ബെഞ്ച് പറഞ്ഞു.

English Summary: High court statement 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com