ADVERTISEMENT

നാദാപുരം (കോഴിക്കോട്) ∙ മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി രതീഷിന്റെ മൃതദേഹം പൊലീസിന്റെ ഫൊറൻസിക്, വിരലടയാള വിഭാഗങ്ങൾ പരിശോധിച്ചു. പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ കൂലോത്ത് രതീഷിനെ (36) വെള്ളിയാഴ്ച വൈകിട്ടാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

രതീഷ് ബോംബ് ഉപയോഗിച്ചിരുന്നോ എന്നറിയാൻ വിരലുകൾക്കിടയിൽ പരിശോധന നടത്തി. ചെക്യാട് അരൂണ്ടയിൽ ഇന്നലെ രാവിലെ വളയം പൊലീസ് ഇൻസ്പെക്ടർ പി.ആർ. മനോജിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. നാദാപുരം ഡിവൈഎസ്പി പി.ഐ. ശിവദാസും സ്ഥലത്തെത്തി.

English Summary: Mansoor murder culprit's dead body examined

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com