ADVERTISEMENT

തിരുവനന്തപുരം∙ഡോളർക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്ത സാഹചര്യത്തിൽ അദ്ദേഹം സ്പീക്കർ പദവിയിൽ തുടരുന്നത് ഉചിതമല്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തിട്ട് അതു രഹസ്യമായി സൂക്ഷിക്കാനാണ് സർക്കാർ കേന്ദ്രങ്ങൾ ശ്രമിച്ചത്.

മന്ത്രി ജലീൽ തലയിൽ മുണ്ടിട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ഹാജരായത് കേരളം മറന്നിട്ടില്ല. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കറെ കേന്ദ്രീകരിച്ച് ഇത്രയും ഗുരുതര ആരോപണം . എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടുനിൽക്കുന്ന പ്രസ്ഥാനമായി സിപിഎം മാറി. ധാർമിക മൂല്യങ്ങൾ സിപിഎമ്മിൽനിന്ന് അകന്നുപോയി എന്നതിനു തെളിവാണ് സ്പീക്കർക്കും മന്ത്രിക്കും നൽകുന്ന സംരക്ഷണമെന്നു മുല്ലപ്പള്ളി പറഞ്ഞു.

English Summary: Mullappally Ramachandran against speaker Sreeramakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com