പിണറായി മന്ത്രിസഭയിൽ നിന്നു രാജിവച്ച മന്ത്രിമാർ

Mail This Article
മന്ത്രിസഭ സ്ഥാനമേറ്റ ശേഷം എത്ര ദിവസങ്ങൾക്കു ശേഷം രാജി എന്ന ക്രമത്തിൽ
143–ാം ദിനം: ഇ.പി. ജയരാജൻ
വകുപ്പ്: വ്യവസായം, കായികം, പാർട്ടി: സിപിഎം
രാജി: 2016 ഒക്ടോബർ 16
കാരണം: ബന്ധു നിയമന വിവാദം (ബന്ധു നിയമന അഴിമതിക്കേസ് വിജിലൻസ് എഴുതിത്തള്ളിയത് വിജിലൻസ് കോടതി അംഗീകരിച്ചതിനെ തുടർന്ന് 2018 ഓഗസ്റ്റ് 14 ന് മന്ത്രിസഭയിൽ തിരിച്ചെത്തി.)
307–ാം ദിനം: എ.കെ. ശശീന്ദ്രൻ
വകുപ്പ്: ഗതാഗതം പാർട്ടി: എൻസിപി
രാജി: 2017 മാർച്ച് 27, കാരണം: ഫോൺകെണി വിവാദത്തെ തുടർന്ന്. (തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് 2018 ഫെബ്രുവരി 2 ന് വീണ്ടും മന്ത്രിസഭയിൽ )
540–ാം ദിനം: തോമസ് ചാണ്ടി
വകുപ്പ്: ഗതാഗതം
പാർട്ടി: എൻസിപി രാജി: 2017 നവംബർ 15
കാരണം: കായൽ, നെൽവയൽ നികത്തൽ വിവാദത്തെ തുടർന്നു മന്ത്രിക്കെതിരായുള്ള ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചപ്പോൾ പ്രതികൂല പരാമർശം.
915–ാം ദിനം: മാത്യു ടി.തോമസ്
വകുപ്പ്: ജലവിഭവം
പാർട്ടി: ജനതാദൾ (എസ്) രാജി: 2018 നവംബർ 25
കാരണം: ജനതാദൾ (എസ്) ലെ ആഭ്യന്തര പ്രശ്നം പരിഹരിക്കാനുള്ള ധാരണപ്രകാരം കെ.കൃഷ്ണൻകുട്ടിക്കു മന്ത്രിയാകാനായി.
1,784–ാം ദിനം: കെ.ടി. ജലീൽ
വകുപ്പ്: ഉന്നത വിദ്യാഭ്യാസം
പാർട്ടി: സിപിഎം സ്വതന്ത്രൻ
രാജി: 2021 ഏപ്രിൽ 13
കാരണം: ബന്ധു നിയമന വിവാദത്തിൽ ലോകായുക്ത വിധി.