ADVERTISEMENT

ആലപ്പുഴ ∙ ‘ലോകമേ തറവാട്’ കലാപ്രദർശനത്തിന് ഇന്ന് ആലപ്പുഴയിൽ തിരിതെളിയും. കൊച്ചി ബിനാലെ മാതൃകയിൽ ചിത്രങ്ങളും ശിൽപങ്ങളും പ്രദർശിപ്പിക്കുന്ന ഫെസ്റ്റിവൽ രണ്ടര മാസം നീണ്ടുനിൽക്കും. ലോകത്തിന്റെ‌ വിവിധ ഭാഗങ്ങളിലുള്ള മലയാളികളായ ചിത്രകാരന്മാരും ശിൽപികളും ഉൾപ്പെടുന്ന 266 പേരുടെ 3000 സൃഷ്ടികൾ പ്രദർശനത്തിനുണ്ട്.

കോവിഡ് കണക്കിലെടുത്ത് ഇന്നു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല. നടി റിമ കല്ലിങ്കൽ ഉൾപ്പെടെയുള്ള മുഖ്യാതിഥികൾ മാത്രം പങ്കെടുക്കും. ഫെസ്റ്റിവൽ വേദികളായ തുറമുഖ മ്യൂസിയം, ഈസ്റ്റേൺ പ്രൊഡ്യൂസ് കമ്പനി, വില്യം ഗുഡേക്കർ ആൻഡ് സൺസ്, കേരള സ്റ്റേറ്റ് കയർ കോർപറേഷൻ എന്നിവിടങ്ങൾ മുഖ്യാതിഥികൾ സന്ദർശിക്കും. ന്യൂ മോഡൽ കയർ സൊസൈറ്റിയുടെ ഹാളിൽ വൈകിട്ട് 6ന് ഉദ്ഘാടനം നടക്കും. എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി ആറാമത്തെ വേദിയാണ്. സർക്കാർ അനുവദിച്ചാൽ നാളെ മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. 

Content Highlights: Alappuzha Lokame Tharavadu festival

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com