ADVERTISEMENT

പാലക്കാട് ∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ നിയന്ത്രിക്കാൻ തമിഴ്നാട് ദേശീയപാത അടച്ചിട്ടു. കൊച്ചി–സേലം ദേശീയപാത 544ൽ തമിഴ്നാട് അതി‍ർത്തിയായ വാളയാർ ചാവടിയിലാണു ദേശീയപാത അടച്ചത്. 

കേരളത്തിൽ നിന്നുള്ള ചരക്കു വാഹനങ്ങൾ ഉൾപ്പെടെ സർവീസ് റോഡിൽ തമിഴ്നാട് ഉദ്യോഗസ്ഥ സംഘത്തിന്റെ ഇ–പാസ് പരിശോധനയ്ക്കു ശേഷമേ വീണ്ടും ദേശീയപാതയിലേക്കു കയറ്റി വിടൂ. യാത്രക്കാരുടെ ശരീര ഊഷ്മാവും പരിശോധിക്കും. പനി, ജലദോഷം എന്നിവയുള്ളവരെ മടക്കിയയക്കുന്നുണ്ട്. ചികിത്സ, കോളജ് പ്രവേശനം, പരീക്ഷ, ജോലിക്കായുള്ള കൂടിക്കാഴ്ച എന്നിവയ്ക്കായി പോകുന്നവർക്ക് ഇളവു നൽകി. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോകുന്നവർ വിവരങ്ങളും തിരിച്ചറിയൽ രേഖകളുടെ പകർപ്പും ചെക്പോസ്റ്റിൽ നൽകണം. അതേസമയം കേരളത്തിലേക്കുള്ള പ്രവേശനത്തിനു നിയന്ത്രണങ്ങളില്ല. 

കാസർകോട്ട് കോവിഡ് സർട്ടിഫിക്കറ്റ്  വേണം

കാസർകോട് ∙ ഈ മാസം 24 മുതൽ കാസർകോട് ജില്ലയിലെ പ്രധാന ടൗണുകളിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വാക്സിനേഷൻ നടത്തിയ രേഖ നിർബന്ധമാക്കുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധന ശക്തമാക്കി. ആദ്യ ഘട്ടത്തിൽ എല്ലാവർക്കുമായി ബോധവൽക്കരണമാണു നൽകുന്നത്.

എൻഎസ്എസ് ഓഫിസുകൾക്ക്  അവധി

ചങ്ങനാശേരി ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നായർ സർവീസ് സൊസൈറ്റി ഹെഡ് ഓഫിസിനും താലൂക്ക് യൂണിയൻ ഓഫിസുകൾക്കും ഇന്നു മുതൽ 24 വരെ അവധി പ്രഖ്യാപിച്ചു. ഹെഡ് ഓഫിസിൽ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തിയതായും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com