സ്പുട്നിക് വാക്സീൻ വാങ്ങാൻ തീവ്രശ്രമം

sputnik-vaccine
പ്രതീകാത്മക ചിത്രം (Image Credit - Yalcin Sonat / Shutterstock)
SHARE

തിരുവനന്തപുരം ∙ കോവിഡ് വാക്സീൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ റഷ്യയുടെ സ്പുട്നിക് വാക്സീൻ വാങ്ങാൻ സംസ്ഥാന സർക്കാർ ശ്രമം ഊർജിതമാക്കി. സ്പുട്നിക് ഇന്ത്യയിൽ വിതരണം ചെയ്യുന്ന ഏജൻസികളുമായി ചർച്ച നടത്തി എത്രയും വേഗം വാങ്ങാനാണു ശ്രമം. കോവിഷീൽഡും കോവാക്സീനും നേരിട്ടു വാങ്ങാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

നിലവിൽ 2.67 ലക്ഷം ഡോസ് വാക്സീൻ മാത്രമാണു ബാക്കിയുള്ളത്. ഇതിൽ 1.42 ലക്ഷം ഡോസ് കോവിഷീൽഡും 1.25 ലക്ഷം കോവാക്സീനുമാണ്. ഇതു 2 ദിവസത്തിനകം തീരും. വാക്സീൻ കുറവായതിനാൽ ഇന്നലെ 580 കേന്ദ്രങ്ങളിൽ മാത്രമായിരുന്നു വിതരണം. പാലക്കാട്, കണ്ണൂർ ജില്ലകളിൽ വാക്സീൻ ക്ഷാമം അതിരൂക്ഷമാണ്. 

English Summary: Attempt to buy Sputnik vaccine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA