പാലക്കാട്ടും കോവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി

Dead-body
SHARE

ചിറ്റൂർ (പാലക്കാട്) ∙ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം മാറിനൽകിയതായി പരാതി. മങ്കര സ്വദേശി രവീന്ദ്രന്റെ മൃതദേഹം കണ്ണമ്പ്ര സ്വദേശി ശിവാനന്ദന്റെ ബന്ധുക്കൾക്കു കൈമാറി സംസ്കാരം നടത്തിയെന്നാണു പരാതി. അനാസ്ഥ കാണിച്ച ആശുപത്രിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നു ബന്ധുക്കൾ.

ഇന്നലെ വിളയോടി കരുണ മെഡിക്കൽ കോളജിലാണു സംഭവം. മങ്കര പൂലോടി കൊന്നേയത്ത് വീട്ടിൽ പരേതനായ വേലായുധന്റെ മകൻ രവീന്ദ്രൻ (59) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. 

അന്നു രാത്രി എട്ടരയ്ക്ക് ആലത്തൂർ കണ്ണമ്പ്ര പുളിക്കപറമ്പ് കർലോട് കളത്തിൽ ശിവാനന്ദനും (രാജപ്പൻ 77) കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ഇരുവരുടെയും മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു. ഇന്നലെ രാവിലെ പത്തോടെ ശിവാനന്ദന്റെ ബന്ധുക്കളെത്തി ആശുപത്രിയിൽ നിന്നു നൽകിയ മൃതദേഹം കൊണ്ടുപോയി.

രവീന്ദ്രന്റെ ബന്ധുക്കൾ ആശുപത്രിയിലെ നടപടികളെല്ലാം പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് അതു രവീന്ദ്രന്റേതല്ലെന്നു തിരിച്ചറിഞ്ഞത്. ആശുപത്രി അധികൃതരെ വിവരമറിയിച്ചു ശിവാനന്ദന്റെ ബന്ധുക്കളുമായി ബന്ധപ്പെടുമ്പോഴേക്കും അവർ മൃതദേഹം സംസ്കരിച്ചിരുന്നു.

ആശുപത്രിയുടെ വിശദീകരണം ഇങ്ങനെ: കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ മൃതദേഹം മോർച്ചറിയിൽ 2 ബർത്തുകളിലായി സൂക്ഷിച്ചു. അടുത്ത ദിവസം ഈ ബർത്തുകളിൽ നിന്നു മൃതദേഹം എടുത്തു കൊടുത്തപ്പോൾ ഉണ്ടായ ആശയക്കുഴപ്പമാണു പ്രശ്നത്തിനു കാരണം. ആശുപത്രി അധികൃതർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

English Summary: Dead bodies of covid patients handed over to another family

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA