ഇ.എം ആഗസ്തി വാക്കുപാലിച്ചു; തല ക്ലീൻ!

em-augusthy
തല മുണ്ഡനം ചെയ്തശേഷം ഇ.എം.ആഗസ്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം.
SHARE

കട്ടപ്പന ∙ ഉടുമ്പൻചോല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഇ.എം. ആഗസ്തി തല മുണ്ഡനം ചെയ്തു. എൽഡിഎഫ് സ്ഥാനാർഥി എം.എം. മണി 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രീപോൾ സർവേയിൽ പ്രഖ്യാപനം ഉണ്ടായപ്പോഴാണ് അങ്ങനെയുണ്ടായാൽ തല മുണ്ഡനം ചെയ്യുമെന്ന് ആഗസ്തി പ്രഖ്യാപിച്ചത്. 

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 38,305 വോട്ടിന് മണി വിജയിച്ചു. എന്നാൽ, തിരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ ഉണ്ടാകുമെന്നും തല മുണ്ഡനം ചെയ്യേണ്ട കാര്യമില്ലെന്നും മണി പ്രതികരിച്ചു. എങ്കിലും വാക്കുപാലിക്കാനാണ് ആഗസ്തി തീരുമാനിച്ചത്. 

സുഹൃത്തുക്കൾക്കൊപ്പം വേളാങ്കണ്ണിയിൽ എത്തിയശേഷമാണ് ആഗസ്തി തല മുണ്ഡനം ചെയ്തത്.‘വാക്കുകൾ പാലിക്കാനുള്ളതാണ്’ എന്ന അടിക്കുറിപ്പോടെ ഫെയ്സ്ബുക് പേജിൽ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA