ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം പെരുമാറ്റച്ചട്ടം കഴിഞ്ഞാലുടൻ: മുഖ്യമന്ത്രി

HIGHLIGHTS
  • ജി. സുകുമാരൻ നായർ ജനവികാരം അട്ടിമറിക്കാൻ ശ്രമിച്ചെന്നും പിണറായി
CM-Pinarayi-Vijayan-010
SHARE

തിരുവനന്തപുരം ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കഴിഞ്ഞാലുടൻ നിലവിൽ വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണം നടത്താനുള്ള മന്ത്രിസഭാ തീരുമാനം പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങിയ സാഹചര്യത്തിലാണ് വിശദീകരണം.

ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്ന കാര്യം ആലോചിച്ചു തീരുമാനിക്കും. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമല്ല. കോവിഡ് വ്യാപനം രൂക്ഷമായാൽ സാമ്പത്തിക രംഗം മോശമാകാം. കോവിഡ് പ്രതിരോധത്തിനായിരിക്കും പുതിയ സർക്കാർ മുൻഗണന നൽകുക. യുവാക്കൾക്കായി ധാരാളം തൊഴിൽ അവസരം സൃഷ്ടിക്കും. വികസനത്തിലും ക്ഷേമ പ്രവർത്തനത്തിലും വിട്ടുവീഴ്ച ഉണ്ടാകില്ല.

തിരഞ്ഞെടുപ്പു ദിവസം കടുത്ത വിമർശനവുമായി രംഗത്തെത്തിയ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ജനവികാരം അട്ടിമറിക്കാനാണു ശ്രമിച്ചത്. രാവിലെ തന്നെ വോട്ടു ചെയ്ത ശേഷം എൽഡിഎഫിന്റെ തുടർ ഭരണം ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞതു ജനവികാരം അട്ടിമറിക്കാനായിരുന്നു. പക്ഷേ ജനങ്ങൾ സ്വന്തം ജീവിതാനുഭവത്തിൽ നിന്നാണ് സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തിയത്.

ആഴക്കടൽ മത്സ്യ ബന്ധന വിവാദവുമായി ബന്ധപ്പെട്ട് ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചനയാണു നടന്നത്. സർക്കാരിനെതിരെ പല കാര്യങ്ങളിലും ബിജെപിയും യുഡിഎഫും യോജിച്ചു വിവാദമുണ്ടാക്കി. യുഡിഎഫ് നേതാക്കളുടെ ആരോപണം കേന്ദ്ര ഏജൻസിയെ ഉപയോഗിച്ചു ബിജെപി അന്വേഷിപ്പിച്ചു. എൽഡിഎഫിനെ അട്ടിമറിക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

English Summary: Judicial investigation against enforcement directorate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA