ADVERTISEMENT

വി‍ൽക്കാനുണ്ട് സ്വപ്നങ്ങൾ’ റിലീസ് ചെയ്യുമ്പോൾ ഞാൻ മട്ടാഞ്ചേരിയിൽ വക്കീലായി പ്രാക്ടീസ് തുടങ്ങിയിരുന്നു. എന്റെ ആദ്യത്തെ നല്ല പോസ്റ്റർ ആ സിനിമയിലേതാണ്. സുകുമാരൻ എന്റെ കോളറിനു പിടിക്കുന്ന ചിത്രം. 

ആ സിനിമ കണ്ടാണ് കെ.ജി.ജോർജ് എന്നെക്കുറിച്ച് തിരക്കുന്നത്. ശ്രീനിവാസൻ നേരത്തേ തന്നെ ജോർജിനോട് എന്റെ  റോളിന്റെ കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. 

മേളയുടെ ആദ്യ ഷെഡ്യൂൾ കണ്ണൂരിലായിരുന്നു. എറണാകുളം മറൈൻ ഡ്രൈവിലെ സർക്കസ് തമ്പിന്റെ സെറ്റിലാണ് ഞാൻ ജോയിൻ ചെയ്യുന്നത്. അന്നാണ് രഘുവിനെ ആദ്യം കാണുന്നത്. രഘു അന്ന് ഏതോ സർക്കസ് ടീമിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. സിനിമയിൽ ഞങ്ങൾ രണ്ടും പുതുമുഖങ്ങൾ. കാര്യങ്ങളെക്കുറിച്ച് വലിയ പിടിയൊന്നുമില്ല രണ്ടു പേർക്കും. ചെങ്ങന്നൂരുകാരനാണെന്ന് പറഞ്ഞ് രഘു പരിചയപ്പെട്ടു. 

അഞ്ജലി നായിഡുവായിരുന്നു നായിക. എന്റെ കഥാപാത്രം വിജയൻ എന്ന ബൈക്ക് റൈഡർ. എനിക്കന്ന് സ്കൂട്ടറോടിക്കാനേ അറിയാവൂ. എന്നാൽ കെ.ജി.ജോർജ് ബൈക്കറിയാമോയെന്നു ചോദിച്ചപ്പോൾ അറിയാമെന്നു തട്ടിവിട്ടു. 

ശ്രീധരൻ ചമ്പാടാണ് മേളയുടെ തിരക്കഥ. തമ്പിന്റെ കണ്ണീർ ഭംഗിയായി എഴുതിയ സ്ക്രിപ്റ്റ്. ഒരു ഷോയുടെ ആരവവും ഡ്രമ്മും അടങ്ങുമ്പോൾ എരിഞ്ഞടങ്ങുന്ന കലാകാരന്റെ വേദന രഘുവിൽ ഞാൻ കണ്ടു. 

രഘുവിന് ‘മേള’ ഒരു ബ്രേക്കും വലിയ ബാധ്യതയുമായി പിൽക്കാലത്ത്. സിനിമാക്കാരനായതുകൊണ്ട് മറ്റു പല ജോലികൾക്കും പോകാൻ പറ്റാതായി. ശാരീരികമായ പരിമിതികൾ കൊണ്ട് സിനിമയിലും വലിയ സാധ്യതകൾ ഇല്ലാതായി. എങ്കിലും സൗഹൃദങ്ങൾക്ക് കുറവുണ്ടായിരുന്നില്ല. ഇടയ്ക്കൊക്കെ ബന്ധപ്പെട്ടിരുന്നു. വേദനാജനകമാണ് വിയോഗം. രഘുവിന്റെ ഓർമകൾക്കു മുന്നിൽ പ്രണാമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com