56% പേർക്കും രോഗം വീടുകളിൽനിന്ന്; ഗ്രാമങ്ങളിലും കർശന നടപടിയുമായി സർക്കാർ

ഞായറാഴ്ച വാഹനങ്ങളോ, ജനത്തിരക്കോ ഇല്ലാതെ കിടക്കുന്ന ഇരിക്കൂർ ടൗൺ. ഇവിടെ ലോക്ഡൗണിന്റെ പ്രതീതിയായിരുന്നു. തൊട്ടടുത്ത് ശ്രീകണ്ഠപുരം ടൗണിലും ഇതു തന്നെയായിരുന്നു അവസ്ഥ. ആരും പുറത്തിറങ്ങിയില്ല. തുറന്നത് ഒറ്റപ്പെട്ട കടകൾ മാത്രം. എങ്ങും കനത്ത പൊലീസ് പരിശോധനയും ഉണ്ടായിരുന്നു.
SHARE

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം തടയാൻ ഇന്നലെ മുതൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനൊപ്പം കൂടുതൽ നിർദേശങ്ങളും നടപടികളുമായി സർക്കാർ.

കോവിഡ് രണ്ടാം തരംഗത്തിൽ ഗ്രാമീണ മേഖലകളിലും വ്യാപനം ശക്തമായതിനാൽ നിയന്ത്രണങ്ങൾ അവിടെയും ശക്തമായി നടപ്പാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾ അക്കാര്യം ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

∙ നടപ്പ്, ഓട്ടം, വിവിധതരം കായിക വിനോദങ്ങൾ മുതലായ വ്യായാമ മുറകൾക്കായി പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നത് കർശനമായി ഒഴിവാക്കണം.

∙ കൂലിപ്പണിക്കാർ, വീട്ടുജോലിക്കാർ മുതലായവരുടെ യാത്ര ചില സ്ഥലങ്ങളിൽ പൊലീസ് തടസ്സപ്പെടുത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതു പരിഹരിക്കാൻ പൊലീസിന് നിർദേശം.

∙ 56% ആളുകളിലേക്കു രോഗം പകർന്നത് വീടുകളിൽ നിന്നാണെന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് നടത്തിയ പഠനത്തിൽ വ്യക്തമായി. കുടുംബത്തിനു ചുറ്റും സുരക്ഷാ വലയം ഒരുക്കാൻ എല്ലാവരും ശ്രമിക്കണം. കഴിയുന്നതും സ്വന്തം വീട്ടിനുള്ളിൽ തന്നെ കഴിയുക. 

∙ ജനലുകൾ തുറന്നിട്ട് വീടിനകത്ത് കഴിയുന്നത്ര വായു സഞ്ചാരം ഉറപ്പു വരുത്തണം. വായു സഞ്ചാരമുണ്ടാകുമ്പോൾ കോവിഡ് പകരാനുള്ള സാധ്യത കുറയും.

മാസ്ക് ധരിച്ചില്ലെങ്കിൽ നടപടിയാകാം;  ബലപ്രയോഗം വേണ്ട: െഹെക്കോടതി

കൊച്ചി ∙ മാസ്‌ക് ധരിക്കാത്തവർക്കെതിരെ ബലപ്രയോഗം വേണ്ടെന്നും നിയമപ്രകാരം നടപടി മതിയെന്നും ഹൈക്കോടതിയുടെ പരാമർശം. നടന്നുപോകുമ്പോൾ അൽപസമയം മാസ്ക് മാറ്റിയതിന് പൊലീസ് വഴിയിൽ തടഞ്ഞ് അസഭ്യം പറഞ്ഞുവെന്നും സ്റ്റേഷനിൽ കൊണ്ടുപോയി ഉപദ്രവിച്ചെന്നുമുള്ള പരാതി സംസ്ഥാന പൊലീസ് മേധാവി ശ്രദ്ധിക്കേണ്ടതാണെന്നു കോടതി വ്യക്തമാക്കി.

എറണാകുളം മുനമ്പം പൊലീസ് ഉപദ്രവിച്ചതായി ആരോപിച്ച് കോഴിക്കോട് കൊയിലാണ്ടി സ്വദേശി വൈശാഖ് നൽകിയ ഹർജിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. 

പൊലീസിൽ ചെറിയൊരു വിഭാഗമാണ് ഇങ്ങനെ പെരുമാറുന്നത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോടു കോടതി നിർദേശിച്ചു. ആരോപണങ്ങൾ ശരിയാണോ എന്ന് പറയാനാവില്ലെന്നും സത്യമാണെങ്കിൽ സംസ്ഥാന പൊലീസ് മേധാവി ഇടപെടണമെന്നും കോടതി പറഞ്ഞു. 

ഇന്നലെ 37,190; ടിപിആർ  26.08%

തിരുവനന്തപുരം ∙ പരിശോധനാ സാംപിളുകളുടെ എണ്ണം കൂട്ടിയതോടെ  സംസ്ഥാനത്തെ പ്രതിദിന കോവിഡ് ബാധിതർ വീണ്ടും 35,000നു മുകളിൽ. ഇന്നലെ 1,42,588 സാംപിളുകളുടെ ഫലം വന്നപ്പോൾ 118 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ  37,190 പേർ കോവിഡ് പോസിറ്റീവായി. സ്ഥിരീകരണ നിരക്ക് (ടിപിആർ) 26.08%.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA