രാഷ്ട്രീയം തുടങ്ങിയത് ഇടതു ചേർന്ന്

Balakrishna-Pillai-R-7
SHARE

ശ്രീമൂലം പ്രജാസഭാംഗമായിരുന്ന വാളകം കീഴൂട്ട് രാമൻപിള്ളയുടേയും കാർത്യായനിയമ്മയുടേയും മകനായി 1934 ഓഗസ്റ്റ് 25–ന് ജനനം.

ഇടതുപക്ഷ വിദ്യാർത്ഥിപ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്ത്. പിന്നീട് കോൺഗ്രസിൽ. 1964ൽ കെ.എം. ജോർജിനൊപ്പം കേരള കോൺഗ്രസിന് രൂപം നൽകി. കേരള കോൺഗ്രസന്റെ സ്ഥാപക ജനറൽ സെക്രട്ടറി

1960ൽ 25–ാം വയസിൽ പത്തനാപുരത്ത് നിന്ന് നിയമസഭയിലേക്ക് ആദ്യ ജയം. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അന്നത്തെ പ്രായം കുറഞ്ഞ വ്യക്തിയെന്ന  റെക്കോർഡും

1982–87ൽ വൈദ്യുതി മന്ത്രിയായിരിക്കെ നടത്തിയ ഇടമലയാർ, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സുപ്രീംകോടതി ഒരുവർഷം തടവിന് ശിക്ഷിച്ചു.

കൂറുമാറ്റ നിരോധന നിയമത്തിന്റ പേരിൽ സംസ്‌ഥാനത്തു അയോഗ്യനാക്കപ്പട്ട ആദ്യ എംഎൽഎ

1964 മുതൽ ’87 വരെ ഇടമുളയ്‌ക്കൽ പഞ്ചായത്തിന്റെയും ’87 മുതൽ ’95 വരെ കൊട്ടാരക്കര പഞ്ചായത്തിന്റെയും പ്രസിഡന്റ്. മന്ത്രി ആയിരിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനത്ത് തുടർന്നു.

പിളളയെന്ന സിനിമനടൻ

നയവും വിനയവും അഭിനയവും ബാലകൃഷ്ണപിള്ളക്ക് വഴങ്ങില്ലെന്ന് അദ്ദേഹത്ത അടുത്തറിയുന്നവർ പറയാറുണ്ട്. നടനായി പേരെടുത്ത മകനും മന്ത്രിയുമായിരുന്ന കെ.ബി. ഗണേഷ്കുമാറിന്റെ പിതാവ് എന്നതു മാത്രമല്ല ബാലകൃഷ്ണപിള്ളയുടെ സിനിമാബന്ധം. വിദ്യാഭ്യാസകാലത്ത് നാടകങ്ങളിൽ അഭിനയിച്ചിരുന്ന ബാലകൃഷ്ണപിള്ള ഇവളൊരു നാടോടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ മുഖം കാണിക്കുന്നത്. പിന്നീട് കലാനിലയം കൃഷ്ണൻ നായർ നിർമിച്ച ‘നീലസാരി’യിലും ചെറിയ വേഷത്തിലെത്തി.

1980ൽ നാൽപ്പത്തിയഞ്ചാം വയസ്സിൽ കെ.എ. ശിവദാസ് സംവിധാനം ചെയ്ത സുകുമാരൻ നായകനായ വെടിക്കെട്ടിൽ അഭിനയിക്കുമ്പോൾ പിള്ള  വൈദ്യുതി മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രിയായ ശേഷമാണ് ചിത്രത്തിലെ ചില രംഗങ്ങൾ ചിത്രീകരിച്ചത്. പിള്ളയുടെ യഥാർത്ഥ ജീവിതവുമായി അടുത്തു നിൽക്കുന്ന ഒരു കരപ്രമാണിയുടെ വേഷം. കൂടെ അഭിനയിച്ചത് സുകുമാരനും ജലജയും ജി.കെ.പിള്ളയുമെല്ലാം. 

സാറ്റിസ്ഫാക്ടറി

എസ് എസ് എൽ സി ബുക്കിലെ സ്വഭാവ സർട്ടിഫിക്കറ്റിൽ മിക്കവർക്കും ‘ഗുഡ്’ എന്ന രേഖപ്പെടുത്തിയപ്പോൾ തന്റേതിൽ ‘സാറ്റിസ്ഫാക്ടറി’ എന്ന് മാത്രമാണെഴുതിയിരുന്നതെന്ന് ആർ ബാലകൃഷ്ണപിള്ള പറഞ്ഞിട്ടുണ്ട്. ‘ഇന്റർമീഡിയറ്റ് കോളേജിൽ പ്രവേശനത്തിനുള്ള കൂടിക്കാഴ്ചയ്ക്ക് ചെന്നപ്പോൾ കോളേജ് അധികൃതർ നിസ്സഹായത അറിയിച്ചു. സ്വഭാവ സർട്ടിഫിക്കറ്റാണ് വില്ലനെന്ന് മാസങ്ങൾ കഴിഞ്ഞാണ് പിള്ള അറിഞ്ഞത്. പിന്നീട് ഇന്റർമീഡിയറ്റ് കഴിഞ്ഞിറങ്ങുമ്പോൾ കിട്ടിയ സർട്ടിഫിക്കറ്റിലും പിള്ളയുടെ സ്വഭാവം സാറ്റിസ്ഫാക്ടറി.’

‘ഒരു പാടു സമ്പന്നനായിരുന്ന അച്ഛന്റെ മകനായിട്ടല്ല ഞാൻ ജനിച്ചിരുന്നതെങ്കിൽ ഈ ഗ്രാഫൈറ്റ് കേസിൽപ്പെട്ട് ഞാൻ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ. കോടിക്കണക്കിനു രൂപയുടെ ഭൂസ്വത്താണ് കേസ് നടത്തിപ്പിനായി 15 വർഷക്കാലം ഞാൻ വിറ്റുതുലച്ചത്. ആരുടെ മുന്നിലും കൈ നീട്ടാൻ ഇഷ്ടമില്ലാത്തയാളാണ് ‍ഞാൻ. കേസ് നടത്താൻ കയ്യിൽ പണമില്ലാതെ വന്നാൽ ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലാതെ വന്നേനെ. എന്റെ ഭാര്യയും മക്കളും മരുമക്കളും കൊച്ചുമക്കളും അനുഭവിച്ച മാനസിക വ്യഥയ്ക്ക് കണക്കില്ല. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ എന്നെ സംഘടിതമായി വേട്ടയാടിയപ്പോൾ എന്റെ കുടുംബാംഗങ്ങൾ കുടിച്ച കണ്ണുനീരിന് കണക്കില്ല. കേരളത്തിലെ ഒരു മുഖ്യധാരാ പൊതുപ്രവർത്തകന്റെയും രാഷ്ട്രീയ നേതാവിന്റെയും കുടുംബാംഗങ്ങൾക്ക് ഇത്രമേൽ പരീക്ഷണം നേരിടേണ്ടി വന്നിട്ടില്ല’

ആർ.ബാലകൃഷ്ണപിള്ള (ആത്മകഥയിൽ നിന്ന്)

പദവികൾ

∙ എഐസിസി മെമ്പർ– 1959–64

∙ 1960 നിയമസഭാ തിരഞ്ഞെടുപ്പ് ജയം – പത്തനാപുരം (നിയമസഭയിലെ ബേബി)

∙ കേരള കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറി– 1964

∙ 1964–87 പ്രസിഡന്റ് – ഇടമുളയ്ക്കൽ പഞ്ചായത്ത്

∙ 1965 നിയമസഭ ജയം – കൊട്ടാരക്കര 

∙ 1967 നിയമസഭ പരാജയം – കൊട്ടാരക്കര

∙ 1970 നിയമസഭ പരാജയം – കൊട്ടാരക്കര

∙ 1971–77 ലോക്സഭാംഗം – മാവേലിക്കര

∙ 1975–76 ഗതാഗതമന്ത്രി – സി.അച്യുതമേനോൻ മന്ത്രിസഭ

∙ 1977 നിയമസഭ ജയം – കൊട്ടാരക്കര

∙ 1980 നിയമസഭ ജയം – കൊട്ടാരക്കര

∙ 1980–81 വൈദ്യുതി മന്ത്രി – ഇ.കെ.നായനാർ മന്ത്രിസഭ

∙ 1982 നിയമസഭ ജയം – കൊട്ടാരക്കര

∙ 1982–85, 1986–87 വൈദ്യുതി മന്ത്രി – കരുണാകരൻ മന്ത്രിസഭ

∙ 1987 നിയമസഭ ജയം – കൊട്ടാരക്കര

∙ 1987–95 പ്രസിഡന്റ് – കൊട്ടാരക്കര പഞ്ചായത്ത്

∙ 1990 നിയമസഭാംഗത്വം സ്പീക്കർ റദ്ദാക്കി

∙ 1991 നിയമസഭ ജയം – കൊട്ടാരക്കര

∙ 1991–95 ഗതാഗതമന്ത്രി – കെ.കരുണാകരൻ മന്ത്രിസഭ

∙ 1995 ഗതാഗതമന്ത്രി – എ.കെ.ആന്റണി മന്ത്രിസഭ

∙ 1996 നിയമസഭ ജയം – കൊട്ടാരക്കര

∙ 2001 നിയമസഭ ജയം – കൊട്ടാരക്കര

∙ 2003–04 ഗതാഗതമന്ത്രി – എ.കെ.ആന്റണി മന്ത്രിസഭ

∙ 2006 നിയമസഭ പരാജയം – കൊട്ടാരക്കര

∙ 2013–15 ചെയർമാൻ– സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ (ക്യാബിനറ്റ് റാങ്ക്)

∙ 2017– ചെയർമാൻ– സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ (ക്യാബിനറ്റ് റാങ്ക്)

പുസ്തകം

∙ ആത്മകഥ – ആർ.ബാലകൃഷ്ണപിള്ളയുടെ ആത്മകഥ (2011)

English Summary: R. Balakrishna Pillai profile

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA