ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പു തിരിച്ചടിയുടെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ കോൺഗ്രസ് ഹൈക്കമാൻഡിനു വിട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അദ്ദേഹം രാജി സന്നദ്ധത അറിയിച്ചുവെന്ന സൂചനകൾ പുറത്തുവന്നെങ്കിലും സ്ഥിരീകരണമില്ല. അതേ സമയം, തോൽവി സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് അദ്ദേഹം എഐസിസിക്കു കൈമാറിയെന്നാണു വിവരം. എന്തു തീരുമാനവും ഹൈക്കമാൻഡ് എടുക്കട്ടെ എന്ന നിലപാടാണു നേതാക്കളുമായുള്ള ചർച്ചകളിൽ മുല്ലപ്പള്ളി നൽകുന്നത്.

ഇതിനിടെ, കെപിസിസി പ്രസിഡന്റ് രാജി സന്നദ്ധത എഐസിസിയെ അറിയിച്ചുവെന്നാണു മനസ്സിലാക്കുന്നതെന്ന് വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ് വ്യക്തമാക്കി. രാജിവച്ചാലും അതിനു മുൻപു രാഷ്ട്രീയകാര്യ സമിതിയും നിർവാഹക സമിതിയും വിളിച്ചു പരാജയം ഗൗരവമായി ചർച്ച ചെയ്യണം. തദ്ദേശ തിരഞ്ഞെടുപ്പു പരാജയം ആഴത്തിൽ ചർച്ച ചെയ്തു പരിഹാരം കാണാത്തതിന്റെ പരിണതഫലം കൂടിയാണ് ഈ തോൽവിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English Summary: Reports that Mullappally Ramachandran shows willingness to resign as kpcc president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com