ടിപി എന്ന രക്തനക്ഷത്രം: ഇന്ന് ഒൻപതാണ്ട്

TP-Chandrasekharan-and-KK-Rema-3
SHARE

കോഴിക്കോട്∙ ഒഞ്ചിയത്തു നിന്നു വടകരയിലേക്കുള്ള പാതയിലാണ് വള്ളിക്കാട് അങ്ങാടി. പലതവണ പുതുക്കിപ്പണിയാൻ ശ്രമിച്ചിട്ടും വള്ളിക്കാട് അങ്ങാടിയിലെ പാതയിൽ 2012 മേയ് നാലിനു രാത്രി തെറിച്ചുവീണ ആ ചോരപ്പാടുകൾ മാഞ്ഞിട്ടില്ല. വടകരക്കാരുടെ ഹൃദയത്തിലൊരു തേങ്ങലായിപ്പതിഞ്ഞ ടിപിയെന്ന ഓർമയ്ക്ക് ഇന്ന് ഒൻപതാണ്ട്.

ടിപിയെ വെട്ടിവീഴ്ത്തിയ കൊലപാതക രാഷ്ട്രീയത്തിനെതിരെ പോരാടി ജയിച്ച് വടകരയുടെ എംഎൽഎയായി ചന്ദ്രശേഖരന്റെ സഖി കെ.കെ. രമ ഒഞ്ചിയത്തെ വീട്ടിൽ നിന്നു തിരുവനന്തപുരത്തേക്കു പോകാനിരിക്കുന്നതും വള്ളിക്കാട് അങ്ങാടിയിലെ അതേ പാതയിലൂടെയാണ്. അതു കൊണ്ടു തന്നെ, ടിപിയെന്ന ചെന്താരകത്തിന്റെ ഓർമകൾക്ക് ഇത്തവണ ഇത്തിരി ചുവപ്പു കൂടുന്നു. 

കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് പൊതുപരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. വള്ളിക്കാട് ടി.പി. ചന്ദ്രശേഖരൻ വെട്ടേറ്റു വീണ സ്ഥലത്തും ഒഞ്ചിയത്തെ വീട്ടിലും രാവിലെ7നു പതാക ഉയർത്തും. വൈകിട്ടു 4ന്  ഓൺലൈനിൽ അനുസ്മരണം. 

English Summary: T.P. Chandrasekharan death anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA