യുജിസി എച്ച്ആർഡിസി അസിസ്റ്റന്റ് ഡയറക്ടർ റാങ്ക് പട്ടികയായി

HIGHLIGHTS
  • എ.എൻ.ഷംസീറിന്റെ ഭാര്യ ഡോ. സഹല പട്ടികയിലില്ല
SHARE

കണ്ണൂർ ∙ എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ. സഹലയുടെ പേര് ഉൾപ്പെട്ടതിന്റെ പേരിൽ വിവാദമായ യുജിസി എച്ച്ആർഡിസി അസിസ്റ്റന്റ് ഡയറക്ടറുടെ നിയമനത്തിനുള്ള റാങ്ക് പട്ടിക കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് അംഗീകരിച്ചു. ആറു പേരുള്ള റാങ്ക് പട്ടികയിൽ ഡോ. സഹല ഇല്ല.

ഒന്നാം റാങ്ക് കേരള സർവകലാശാലയിലെ മാസ് കമ്യൂണിക്കേഷൻ അധ്യാപകനാണ്. ഇദ്ദേഹം താൽപര്യപ്പെടുന്നില്ലെങ്കിൽ റാങ്ക് പട്ടികയിൽ തൊട്ടടുത്ത സ്ഥാനത്തുള്ളയാളെ നിയമിക്കും. വിവാദമുയർന്നതിനെത്തുടർന്ന് ഈ മാസം എട്ടുവരെ നിയമനം നടത്തരുതെന്നു ഹൈക്കോടതിയുടെ നിർദേശമുണ്ട്.

പെരുമാറ്റച്ചട്ടം നിലനിൽക്കെ തിരക്കിട്ട് അഭിമുഖം നടത്തിയതും കീഴ്‌വഴക്കം ലംഘിച്ച് 30 പേരുടെ വലിയ പട്ടിക അഭിമുഖത്തിനായി തയാറാക്കിയതും വിവാദമായിരുന്നു. ഇതു ഷംസീറിന്റെ ഭാര്യയെ നിയമിക്കാനാണെന്ന് ആരോപിച്ചു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കു പരാതി നൽകിയിരുന്നു. അഭിമുഖത്തിൽ പങ്കെടുത്ത ഉദ്യോഗാർഥി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഗവർണർ വൈസ് ചാൻസലറോടു വിശദീകരണം ചോദിക്കുകയും നിയമന വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ചെയ്തിരുന്നു. 

English Summary: UGC HRDC assistant director rank list

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA