ADVERTISEMENT

ആലപ്പുഴ ∙ മതശക്തികളും സവർണ ശക്തികളും പിണറായി സർക്കാരിന്റെ നെഞ്ചിൽ ആഞ്ഞുകുത്തിയപ്പോൾ എൽ‍ഡിഎഫിന് തിളക്കമാർന്ന ജയം നേടാനായത് അടിസ്ഥാന വർഗത്തിന്റെ വോട്ടു കൊണ്ടാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 

എല്ലാ ആനുകൂല്യങ്ങളും അടുത്തുനിന്നു വാങ്ങിയവരാണ് കുത്തിയത്. അപ്പോഴും ആളുടെ പേരു നോക്കാതെ കൊടി നോക്കി വോട്ട് ചെയ്തതു പിന്നാക്ക, പട്ടിക വിഭാഗങ്ങളാണ്. മറ്റു സമുദായങ്ങളും സഹകരിച്ചു. കെ.ടി.ജലീൽ എൽഡിഎഫിനു ബാധ്യതയായിരുന്നു. അദ്ദേഹം സാങ്കേതികമായി ജയിച്ചെങ്കിലും ജനമനസ്സുകളിൽ തോറ്റു. മറ്റെല്ലായിടത്തും എൽഡിഎഫിനു തിളക്കമുള്ള ജയമുണ്ടായപ്പോൾ ജെ.മേഴ്സിക്കുട്ടിയമ്മ തോറ്റത് അവർ അഹങ്കാരത്തിന്റെ പര്യായമായതിനാലാണ്.

പിണറായി സർക്കാർ എല്ലാ പ്രതിസന്ധിയിലും അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു. അതിനെ താങ്ങിനിർത്താൻ അടിസ്ഥാന വർഗം തീരുമാനിച്ചപ്പോൾ ചെത്തുകാരന്റെ മകനായ പിണറായി വീണ്ടും ക്യാപ്റ്റനായി. എങ്കിലും ഞങ്ങൾക്കു വിഷമം തോന്നിയ കാര്യങ്ങളുണ്ട്.

സാമ്പത്തിക സംവരണത്തിന്റെ കാര്യത്തിൽ ചങ്ങനാശേരിയിൽനിന്നു പറയുന്നതുപോലെ ഒപ്പിട്ടു കൊടുക്കുകയായിരുന്നു സർക്കാർ. സാമ്പത്തിക സംവരണം ദേശീയതലത്തിൽ നിയമമായി വരുന്നതിനു മുൻപേ അംഗീകരിച്ചുകൊടുത്ത സർക്കാരാണിതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

English Summary: Vellappally statement on LDF victory

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com