ADVERTISEMENT

ഇരിട്ടി (കണ്ണൂർ) ∙ വീടിനു സമീപത്തെ ആൾത്താമസമില്ലാത്ത പറമ്പിൽ നിന്നു കിട്ടിയ നാടൻ ബോംബ് പന്താണെന്നു കരുതി തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് 2 പിഞ്ചുകുട്ടികൾക്കു പരുക്ക്. ഐസ്ക്രീം ബോളിൽ നിർമിച്ച നാടൻ ബോംബ് ആണു കുട്ടികൾ തട്ടിക്കളിച്ചത്.

നെല്ല്യാട്ടേരിയിലെ കബീർ – കെ.റുഖിയ ദമ്പതികളുടെ മക്കളായ മുഹമ്മദ് അമീനെ (5) പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ഒന്നര വയസ്സുള്ള മുഹമ്മദ് റബീലിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്കാണു സംഭവം. പറമ്പിൽ നിന്നു കിട്ടിയ പന്തുമായി വീട്ടിലെത്തിയ മുഹമ്മദ് അമീൻ ഹാളിൽ കളിക്കുന്നതിനിടെ താഴെ വീണു പൊട്ടിത്തെറിക്കുകയായിരുന്നു. മുഹമ്മദ് അമീനു നെഞ്ചിലും കാലിലും ചീളുകൾ തെറിച്ചു കയറി സാരമായി പരുക്കേറ്റിട്ടുണ്ട്. അടുക്കളയിൽ റുഖിയയ്ക്കൊപ്പം ആയിരുന്ന മുഹമ്മദ് റബീൽ ജേഷ്ഠനൊപ്പം കളിക്കാൻ ഓടിയെത്തുമ്പോഴാണു സ്ഫോടനം ഉണ്ടായത്. 

ചീളുകൾ കാലിലേക്കു തെറിച്ചാണു മുഹമ്മദ് റബീലിനു പരുക്കേറ്റത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. 

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com