വിമോചന സമരത്തിനു തുല്യമായ നീക്കം ജനങ്ങൾ നിരാകരിച്ചു: എ.വിജയരാഘവൻ

a-vijayaraghavan-1
SHARE

തിരുവനന്തപുരം ∙ എൽഡിഎഫ് സർക്കാരിനെതിരെ നടന്ന, വിമോചന സമരത്തിനു തുല്യമായ ഐക്യപ്പെടൽ കേരളത്തിലെ ജനങ്ങൾ നിരാകരിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ.

കോൺഗ്രസും ലീഗും ബിജെപിയും ജമാഅത്തെ ഇസ്‌ലാമിയും ചില സമുദായ സംഘടനകളും ഈ പ്രതിലോമ ചേരിയുടെ ഭാഗമായി പ്രവർത്തിച്ചു. 1957 ൽ ഇഎംഎസ് സർക്കാരിനെ പിരിച്ചു വിട്ടപ്പോൾ ഇടപെട്ടതു പോലെ കേന്ദ്ര ഏജൻസികളെ നിയമവിരുദ്ധമായി ഇടപെടുത്താനും നോക്കി.

കോൺഗ്രസിന്റെ തകർച്ചയ്ക്ക് ഈ തോൽവി ഗതിവേഗം വർധിപ്പിക്കും. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് എൽഡിഎഫിനു ലഭിച്ചു. ആ പൊതു മുന്നേറ്റത്തിന്റെ അളവിൽ എവിടെയെങ്കിലും കുറവുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്നു കുണ്ടറയിലെ തോൽവി സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി വിജയരാഘവൻ പറഞ്ഞു.

‘തുടർഭരണം  ഉണ്ടാകാതിരിക്കാൻ എൻഎസ്എസ് ശ്രമിച്ചു’

തിരുവനന്തപുരം ∙ തുടർഭരണം സംഭവിക്കാതിരിക്കാനുള്ള നിലപാട് എൻഎസ്എസ് സ്വീകരിച്ചെന്നും പക്ഷേ അവരുടെ പിന്നിലുള്ള വിഭാഗങ്ങൾ തന്നെ അതിനെ നിരാകരിച്ചെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. നിലവിലെ സാമൂഹിക അന്തരീക്ഷത്തിനു ചേരുന്ന നിലപാട് ആയിരുന്നില്ല അവരുടേത്.

എൻഎസ്എസ് അവരുടെ സമീപനം പറയുമ്പോൾ അതിനോടുള്ള പ്രതികരണം വ്യക്തമാക്കാതിരിക്കാൻ എൽഡിഎഫിനു കഴിയില്ലെന്നും വിജയരാഘവൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA