കഥാകൃത്ത് വി.ബി.ജ്യോതിരാജ് അന്തരിച്ചു

jyothiraj
വി.ബി.ജ്യോതിരാജ്
SHARE

ചാവക്കാട് ∙ ചെറുകഥാകൃത്തും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ വി.ബി.ജ്യോതിരാജ് (69) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 5 മാസം മുൻപ്  കോവിഡ് വന്നെങ്കിലും ഭേദമായിരുന്നു.

ഇന്നലെ രാവിലെ 6 ന് മണത്തല ബേബി റോഡിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി. തൃശൂരിലെ സ്വകാര്യ പ്രസാധനശാലയിൽ എഡിറ്ററായി ജോലി ചെയ്തിരുന്നു. 

അവസാനം പുറത്തിറങ്ങിയ ‘വി.ബി.ജ്യോതിരാജിന്റെ കഥകൾ’ ഉൾപ്പെടെ 5 കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാല്യകാല ചാപല്യങ്ങൾ, വെളിച്ചം അകലെയാണോ, ക്രൂശ്, മഴനൃത്തം എന്നിവയാണ് മറ്റു സമാഹാരങ്ങൾ. 

ചാവക്കാട്ടെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന പരേതനായ വടക്കുംപാട്ട് വി.കെ. ബാലന്റെ മകനാണ്. അമ്മ:ചന്ദ്രമതി. ഭാര്യ: സുശീല.മക്കൾ: സുജിത്‌രാജ്, ജ്യോതിഷ്‌രാജ്. മരുമകൾ: ലതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA