ഗൗരിയമ്മയുടെ നിലയിൽ നേരിയ പുരോഗതി

തിരുവനന്തപുരം ∙ മുൻമന്ത്രി കെആർ.ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നു ബന്ധുക്കൾ അറിയിച്ചു. ചൊവ്വാഴ്ച ഐസിയുവിലേക്കു മാറ്റാനിടയാക്കിയ ശ്വാസതടസ്സ പ്രശ്നത്തിൽ കുറവുണ്ടായി. ബന്ധുക്കളെ കാണാൻ അനുവദിച്ചു.

അണുബാധയും ശ്വാസതടസ്സവുമായി ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് 2 ആഴ്ചയായി. ഇടയ്ക്ക് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് മുറിയിലേക്കു മാറ്റിയിരുന്നതാണ്.

English Summary: KR Gowri Amma health situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Login to comment
Logout