ADVERTISEMENT

കൊച്ചി ∙ അമ്മയാകുന്ന നിമിഷത്തിന്റെ ആനന്ദത്തിനു കോവിഡ് വിലങ്ങുതടിയായാൽ എന്തു ചെയ്യും? ഈ മാതൃദിനത്തിൽ അമ്മമാരെ മാത്രമല്ല, ആരോഗ്യപ്രവർത്തകരെയും അലട്ടുന്ന ചോദ്യമാണിത്.

വൈറസിന്റെ രണ്ടാം തരംഗം ശക്തമായതോടെ കോവിഡ് ബാധിതരായ നൂറുകണക്കിനു ഗർഭിണികളാണു സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ പ്രസവത്തിനെത്തുന്നത്. ആശങ്കയിലേക്കു വീഴാതെ ഇവരെ നിർത്താനും അപകടരഹിതമായി പ്രസവമെടുക്കാനുമുള്ള അശ്രാന്ത പരിശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ.   

എറണാകുളം ഗവ.മെഡിക്കൽ കോളജിൽ മാത്രം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പ്രസവത്തിനെത്തിയ കോവിഡ് ബാധിതരുടെ എണ്ണം നൂറോളമാണ്. ഇതിൽ മുപ്പതിലേറെ സിസേറിയനുകളാണ്. കൂടുതൽ ഗർഭിണികളും ആശ്രയിക്കുന്ന സ്വകാര്യ ആശുപത്രികളിൽ കോവിഡ് പോസിറ്റീവ് പ്രസവങ്ങളുടെ എണ്ണമേറും. പ്രസവത്തിനു മുന്നോടിയായി നടത്തുന്ന ആർടിപിസിആർ പരിശോധനയിൽ മാത്രമാണു ഗർഭിണികളിൽ പലരും കോവിഡ് ബാധിതരാണെന്ന് അറിയുന്നത്. അമ്മയാകുന്നതിലുള്ള സന്തോഷത്തിൽ നിന്ന് അനിശ്ചിതത്വത്തിന്റെ ആശങ്കകളിലേക്കു വഴുതിപ്പോകുന്നവർക്ക് പ്രത്യാശ നൽകാൻ ആരോഗ്യപ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കുന്നു. 

∙  നിലവിലെ അവസ്ഥയിൽ ഗർഭകാലത്തും പ്രസവ സമയത്തുമെല്ലാം കോവിഡ് ബാധിക്കാൻ സാധ്യതയുണ്ട്. ഈ മാനസിക സംഘർഷത്തിൽ നിന്ന് അവരെ കരകയറ്റുക എന്ന ഉത്തരവാദിത്തം കൂടിയാണ് ആരോഗ്യപ്രവർത്തകർ ചുമലിലേറ്റുന്നത്. പോസിറ്റീവ് ചിന്തകളിലേക്കു ഗർഭിണികളെ നയിക്കാൻ ആരോഗ്യ പ്രവർത്തരുടെ ഒറ്റക്കെട്ടായ ശ്രമം വേണം. ഇതു സംഭവിക്കുന്നുണ്ടെന്നതും കോവിഡിന്റെ വിനാശകരമായ ദിവസങ്ങളിലും ഒട്ടേറെപ്പേർക്കു മാതൃത്വത്തിന്റെ സന്തോഷം നുകരാൻ അവസരമുണ്ടാകുന്നു എന്നതുമാണ് ഈ മാതൃദിനത്തിന്റെ മഹത്വം.

- ഡോ. ടി.എം. ചൈത്ര, (കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ് ലൂർദ് ഹോസ്പിറ്റൽ, കൊച്ചി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com